High Court | നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈകോടതി
Sep 22, 2022, 11:27 IST
കൊച്ചി: (www.kvartha.com) നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈകോടതി. എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതി മൂന്നിലായിരുന്നു കേസിന്റെ വിചാരണ നടന്നിരുന്നത്.
ഹൈകോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ല എന്നുമായിരുന്നു വാദം. ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദമാണ് ഹോകോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ചുള്ള അന്വേഷണം തടഞ്ഞെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യം ഹൈകോടതി നേരത്തെ ഉയര്‍ത്തിയിരുന്നു.
നേരത്തെ അതിജീവിതയുടെ അപേക്ഷയിലാണ് കേസിന്റെ വാദം വനിതാ ജഡ് ജിയിലേക്കു മാറ്റിയത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി മാറ്റം ആവശ്യപ്പെടുന്നതു കേസില്‍ വിധി പറയുന്നതു വൈകിപ്പിക്കാനാണ് എന്ന നിലപാടാണു പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. കേസിന്റെ കോടതി മാറ്റം അനുവദിക്കരുതെന്നു പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ തന്നെ വാദം തുടരുന്നതിനു ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം നീട്ടി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം വര്‍ഗീസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Keywords: Actress assault case High Court rejects Survivors plea to change trial court, Kochi, News, High Court of Kerala, Actress, Assault, Trending, Cinema, Kerala.
കേസ് പരിഗണിച്ചിരുന്ന ജഡ്ജി ജസ്റ്റിസ് ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി പോയതോടെയാണ് കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യംചെയ്താണ് അതിജീവിത ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈകോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ല എന്നുമായിരുന്നു വാദം. ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദമാണ് ഹോകോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ചുള്ള അന്വേഷണം തടഞ്ഞെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യം ഹൈകോടതി നേരത്തെ ഉയര്‍ത്തിയിരുന്നു.
നേരത്തെ അതിജീവിതയുടെ അപേക്ഷയിലാണ് കേസിന്റെ വാദം വനിതാ ജഡ് ജിയിലേക്കു മാറ്റിയത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി മാറ്റം ആവശ്യപ്പെടുന്നതു കേസില്‍ വിധി പറയുന്നതു വൈകിപ്പിക്കാനാണ് എന്ന നിലപാടാണു പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. കേസിന്റെ കോടതി മാറ്റം അനുവദിക്കരുതെന്നു പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ തന്നെ വാദം തുടരുന്നതിനു ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം നീട്ടി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം വര്‍ഗീസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Keywords: Actress assault case High Court rejects Survivors plea to change trial court, Kochi, News, High Court of Kerala, Actress, Assault, Trending, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.