നടിയെ അക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്; അക്രമത്തിന് മുമ്പ് പൾസർ സുനി വിളിച്ച നമ്പർ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടേത്, അറസ്റ്റ് ഉടനെന്ന് സൂചന
Jul 3, 2017, 11:11 IST
കൊച്ചി: (www.kvartha.com 03.07.2017) നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. അക്രമത്തിന് മുമ്പ് പൾസർ സുനി വിളിച്ചെന്ന് കരുതുന്ന ഫോൺ നമ്പറുകൾ പോലീസ് കണ്ടെടുത്തു. ഇതിൽ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും വിളിച്ചതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മനോരമ ന്യൂസാണ് വാർത്ത പുറത്തു വിട്ടത്.
നവംബർ 23 മുതൽ നടി അക്രമിക്കപ്പെട്ടതിന് തൊട്ടു മുമ്പ് വരെയാണ് ഫോൺ വിളിച്ചിട്ടുള്ളത്. പൾസർ സുനിയെ തിരിച്ചും വിളിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്തതിൽ നിന്നും നടൻ ദിലീപാണ് സുനിയെ വിളിച്ചതെന്ന് അപ്പുണ്ണി പറഞ്ഞതായാണ് വിവരം. 26 ഫോൺ നമ്പറുകളാണ് പോലീസിനു സംശയം ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തൽ.
പൾസർ സുനി നേരിട്ട് ദിലീപിനെ ഫോൺ ചെയ്തിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ദിലീപിനെ വിളിക്കാനായി മറ്റു നമ്പർ വഴി ശ്രമിക്കുകയായിരുന്നുവെന്നാണു സംശയം. അതേസമയം, ഈ നാലു നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴി നൽകിയിരിക്കുന്നത്. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട്, ദിലീപ് നായകനായ ‘ജോർജേട്ടൻസ് പൂരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയും എടുത്തേക്കും. പൾസർ സുനി, ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയതിന് തെളിവ് ലഭിച്ചതിനെ തുടർന്നാണിത്. ദിലീപിനൊപ്പം നിന്ന് ചിലർ പകർത്തിയ ‘സെൽഫി’കളിൽ പൾസർ സുനിയും യാദൃച്ഛികമായി ഉൾപ്പെട്ടിട്ടുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സെല്‍ഫിയിലുള്‍പ്പെട്ട ക്ലബ് ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സൗണ്ട് തോമ മുതലുള്ള സിനിമകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലഭിക്കുമോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ രഹസ്യമൊഴിക്കായി പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ജിന്‍സന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്.
Credit: Manorma News
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Actress assault case: inquiry reached new turning point. Police found accuse Pulsar Suni called 26 phone numbers before attacking actress till the date. In that number one is Appunni's number who is manager of actor Dileep.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.