കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യില്ല; ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്ന് താരം
Apr 10, 2022, 17:44 IST
കൊച്ചി: (www.kvartha.com 10.04.2022) നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യില്ല. അസൗകര്യം അറിയിച്ച് താരം ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. ചെന്നൈയില്‍ നിന്നു തിരിച്ചെത്തിയിട്ടില്ലെന്നാണ് താരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇനി ബുധനാഴ്ചയാവും ചോദ്യംചെയ്യല്‍.
അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പറയുന്ന ശബ്ദസന്ദേശത്തെ തുടര്‍ന്നാണു കാവ്യയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ എത്താനായിരുന്നു നേരത്തെ അന്വേഷണ സംഘം കാവ്യയ്ക്കു നല്‍കിയ നിര്‍ദേശം.
ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചാണ് താന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതെന്ന ദിലീപിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ടാബ് ദിലീപ് പിന്നീട് ഏല്‍പിച്ചതു കാവ്യയെയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴിയും നല്‍കിയിരുന്നു. അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
Keywords: Actress attack case: Kavya Madhavan won’t appear for interrogation on Monday, Kochi, News, Cinema, Actress, Kavya Madhavan, Crime Branch, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.