സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും അടിസ്ഥാനമില്ല; ഞാന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെയിരിക്കുന്നു: ഭാമ
Jan 14, 2022, 11:31 IST
കൊച്ചി: (www.kvartha.com 14.01.2022) തന്റെ പേരില്‍ പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്ന് നടി ഭാമ. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും അടിസ്ഥാനമില്ലെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെയിരിക്കുന്നുവെന്നും ഭാമ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വാര്‍ത്ത ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വാര്‍ത്ത പുറത്തുവന്നത്. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.
ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ... ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.
കേസില്‍ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യാശ്രമത്തിന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായുള്ള റിപോര്‍ടുകളും പുറത്തുവന്നിരുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നായിരുന്നു റിപോര്‍ടുകള്‍.
നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക സ്രോതസ് പൊലീസ് അന്വേഷിക്കും.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജാമ്യ ഹരജി കോടതി പരിഗണിക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍കാര്‍ കോടതിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Actress, Suicide Attempt, Social Media, Instagram, Actress Bhama about Suicide Attempt News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.