താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാന്‍ തുടങ്ങി, ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്നു തോന്നുന്നു; മകളെ കുറിച്ച് നടി ദിവ്യാ ഉണ്ണി പറയുന്നു
Jul 16, 2020, 17:49 IST
കൊച്ചി: (www.kvartha.com 16.07.2020) കഴിഞ്ഞ ജനുവരിയിലാണ് നടി ദിവ്യാ ഉണ്ണിയുടെ ജീവിതത്തിലേക്ക് ഒരു മലാഖ കുഞ്ഞെത്തുന്നത്. ദിവ്യാ ഉണ്ണിയുടെയും മകള്‍ ഐശ്വര്യയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകള്‍ താളവും കൊട്ടുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്നു തോന്നുന്നുവെന്നും ദിവ്യ പറയുന്നു. വീട്ടില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും.
മനസ് ചെറുപ്പമാകും. മോള്ക്കിപ്പോള് അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാന്‍ തുടങ്ങി. ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്നു തോന്നുന്നുവെന്ന് താരം പറയുന്നു. പ്രസവശേഷം ഡോക്ടര്‍ നിര്‍ദേശിച്ച സമയമത്രയും പൂര്‍ണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്ത പരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചുവെന്നും ദിവ്യാ ഉണ്ണി പറയുന്നു.
Keywords: Kochi, News, Kerala, Cinema, Entertainment, Actress, Daughter, Divya Unni, Dance, Photos, Actress Divya Unni about her daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.