അവാര്‍ഡ് ദാന ചടങ്ങിനിടെ പ്രധാനമന്ത്രിക്ക് മുന്നില്‍ തുണി ഉരിഞ്ഞ് നടിയുടെ പ്രതിഷേധം

 


പാരിസ്: (www.kvartha.com 15.03.2021) അവാര്‍ഡ് ദാന ചടങ്ങിനിടെ പ്രധാനമന്ത്രിക്ക് മുന്നില്‍ തുണി ഉരിഞ്ഞ് നടിയുടെ പ്രതിഷേധം. ഫ്രാന്‍സില്‍ നടക്കുന്ന സീസര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന് മുന്നിലാണ് വ്യത്യസ്ത പ്രതിഷേധവുമായി നടി കോറിനീ മസീറോ രംഗത്തെത്തിയത്. സര്‍ക്കാര്‍ കലാമേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വേദിയിലെത്തി വസ്ത്രം ഉരിഞ്ഞ് നഗ്‌നയായിട്ടുള്ള നടിയുടെ പ്രതിഷേധം.

ഫ്രാന്‍സില്‍ ഓസ്‌കാറിന് സമാനമായ പുരസ്‌കാരവേദിയാണ് ഇത്. ഇതില്‍ മികച്ച കോസ്റ്റ്യൂം ഡിസൈന്‍ വിഭാഗത്തിലെ വിജയിയെ പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് കോറിനീ മസീറോ എത്തിയത്. ഹാസ്യനടിയായ മറീന ഫോയിസാണ് അവാര്‍ഡ് ദാന ചടങ്ങിന് ആതിഥേയത്വം വഹിച്ചിരുന്നത്. അവാര്‍ഡ് ദാന ചടങ്ങിനിടെ പ്രധാനമന്ത്രിക്ക് മുന്നില്‍ തുണി ഉരിഞ്ഞ് നടിയുടെ പ്രതിഷേധം

ഒരു ഫ്രഞ്ച് കെട്ടുകഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കഴുതയുടേത് പോലുള്ള തുകല്‍ കൊണ്ടുള്ള വസ്ത്രം ധരിച്ചാണ് കോറിനീ വേദിയിലേക്ക് എത്തിയത്. വസ്ത്രത്തില്‍ രക്തം പുരണ്ടതായും കാണാന്‍ സാധിക്കുമായിരുന്നു. പിന്നീട്, ഇതെല്ലാം അഴിച്ച് കളഞ്ഞ് നഗ്‌നയാകുകയായിരുന്നു.

നഗ്‌നമായ തന്റെ ശരീരത്തില്‍ ചില വാക്യങ്ങളും ഇവര്‍ എഴുതിയിരുന്നു. സംസ്‌കാരമില്ലെങ്കില്‍ ഭാവിയുമില്ല എന്നും 'റെന്‍ഡ് നൗസ് എല്‍ ആര്‍ട് ജീന്‍' അഥവ 'ജീന്‍ കല ഞങ്ങള്‍ക്ക് തിരികെ തരൂ' എന്ന് ഫ്രഞ്ച് ഭാഷയിലും കുറിച്ചിരുന്നു. പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിനെതിരെയാണ് ഇവരുടെ പ്രതിഷേധങ്ങള്‍.

കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട മ്യൂസിയങ്ങള്‍, ഗാലറികള്‍, സിനിമാശാലകള്‍, തിയേറ്ററുകള്‍ എന്നിവ വീണ്ടും തുറക്കുന്നതിന് തിയതി നിശ്ചയിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ അഭിനേതാക്കള്‍, സംഗീതജ്ഞര്‍, തുടങ്ങിയ കലാകാരന്മാര്‍ക്ക് അതിയായ പ്രതിഷേധമാണുള്ളത്. വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്.

Keywords:  Actress dress less at Cesar Awards to protest France's COVID-19 strategy, Paris, News, Cinema, Actress, Prime Minister, Protest, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia