നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ ഞങ്ങളുടെ പുതിയ സിനിമയിലേക്ക് നിങ്ങള്‍ക്കും അവസരം ഒരുങ്ങുന്നു; തന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് നടി ഗൗരി കിഷന്‍

 


കൊച്ചി: (www.kvartha.com 04.07.2021) ആദ്യ ചിത്രമായ '96'ലൂടെ സൗത് ഇന്‍ഡ്യയൊട്ടാകെ ഏവരുടെയും മനം കവര്‍ന്ന താരമാണ് ഗൗരി കിഷന്‍. ഈ ചിത്രത്തിലെ തന്റെ ഓഡീഷന്‍ അനുഭവത്തെക്കുറിച്ച് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ത വിഡിയോ തരംഗമാകുന്നു.

ബോര്‍ഡ് എക്‌സാം സമയത്താണ് 96 നുവേണ്ടിയുള്ള ഓഡിഷന്‍ കോള്‍ കാണുന്നതെന്ന് പറഞ്ഞ താരം എക്‌സാമിനേപറ്റിയുള്ള പേടിയോടൊപ്പം സിനിമ എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള എന്തോ ആണ് എന്നുള്ള സംശയത്തോടും കൂടിയാണ് ഓഡിഷനില്‍ പങ്കെടുത്തത് എന്നും പറയുന്നു. എന്നാല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെടുകയും ജാനു ആയിമാറുകയുമായിരുന്നു. '96'ന് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നു എന്നും ഗൗരി വിഡിയോയില്‍ പറയുന്നുണ്ട്.

നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ ഞങ്ങളുടെ പുതിയ സിനിമയിലേക്ക് നിങ്ങള്‍ക്കും അവസരം ഒരുങ്ങുന്നു; തന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് നടി ഗൗരി കിഷന്‍

ഗൗരി കിഷന്റെ വാക്കുകളിലേക്ക്;

'ഈ കോവിഡ് കാലത്ത് ഒരുപാട് പേര്‍ ഫിനാന്‍ഷ്യലി ആന്‍ഡ് മെന്റലി കഷ്ടപ്പെടുന്നുണ്ട്. വളര്‍ന്നുവരുന്ന നടീ നടന്മാര്‍ക്ക് അത് വളരെ കൂടുതലും ആയ ഈ സാഹചര്യത്തില്‍ എന്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ റിലീസാകാന്‍ പോകുന്ന ഒരു റൊമാന്‍ഡിക്- മ്യൂസികലാണ് ഈ പ്രോജക്ട്.'

നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ വിഡിയോക്ക് ശേഷമുള്ള ലിങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തം അയക്കാന്‍ പറഞ്ഞാണ് ഗൗരി കിഷന്‍ വിഡിയോ അവസാനിപ്പിക്കുന്നത്.

എസ് ഒറിജിനല്‍സ്, ഇമോഷന്‍ കണ്‍സെപ്റ്റ്‌സ് എന്നീ ബാനറുകളില്‍ സ്രുജന്‍, ആരിഫ് ഷാഹുല്‍, സുധിന്‍ സുഗതന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണുദേവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍കുകള്‍ ഉടന്‍ ആരംഭിക്കുന്നതാണ്.

www.emotionconcepz.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഓഡീഷന്‍ നടക്കുന്നത്. ആപ്ലികേഷന്‍ സബ്മിറ്റ് ചെയ്യേണ്ട അവസാന തിയതി ജൂലായ് 12.

നിങ്ങളുടെ ഉള്ളില്‍ ഒരു ആക്ടറുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ ഞങ്ങളുടെ പുതിയ സിനിമയിലേക്ക് നിങ്ങള്‍ക്കും അവസരം ഒരുങ്ങുന്നു; തന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് നടി ഗൗരി കിഷന്‍

 

Keywords:  Actress Gauri Kishan has invited new faces to her new film, Kochi, News, Social Media, Cinema, Actress, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia