'ഏറ്റവും മികച്ചതെല്ലാം ലഭിക്കട്ടെ'; പ്രിയതാരം മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഖുശ്‌ബു
Sep 16, 2021, 11:06 IST
ചെന്നൈ: (www.kvartha.com 16.09.2021) തെന്നിന്ത്യൻ പ്രിയതാരം മീനയ്ക്ക് ജന്മദിന ആശംസകളുമായി സിനിമാലോകം. ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീന. ഇന്നും മലയാളമടക്കമുള്ള തെന്നിന്ത്യൻ ചിത്രങ്ങളില്‍ നായിക പ്രാധാന്യമുള്ള വേഷങ്ങളാണ് മീന ചെയ്യുന്നത്.
ഇപ്പോഴിതാ സഹപ്രവർത്തകയും നടിയുമായ ഖുശ്‌ബു മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. പ്രിയപ്പെട്ട മീനയ്ക്ക് ജന്മദിന ആശംസകള്‍ എന്ന് ഖുശ്‍ബു എഴുതിയിരിക്കുന്നു. ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെയെന്നും താരം പറഞ്ഞു.
1982ല്‍ നെഞ്ചങ്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മീന വെള്ളിത്തിരയിലെത്തുന്നത്. നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി മാറുകയും ചെയ്തു.

വിദ്യാ സാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്. മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍കാരിന്റെ ചലച്ചിത്ര അവാര്‍ഡ് അഞ്ച് തവണയും ലഭിച്ചിട്ടുണ്ട്.
തെന്നിന്ത്യയിലെ തന്നെ സൂപെര്‍ താരങ്ങളുടെ എല്ലാം നായികയായി മീന തിളങ്ങിയിട്ടുണ്ട്.
താരത്തിന്റേതായി മലയാളത്തിൽ അവസാനമിറങ്ങിയ ദൃശ്യം രണ്ടാം ഭാഗം വലിയ ഹിറ്റ് ആയിരുന്നു.
Keywords: News, Chennai, Entertainment, Cinema, Film, Actress, Birthday, Birthday Celebration, National, India, Kollywood, Top-Headlines, Actress Khushboo, Meena, Actress Khushboo wishes Happy Birthday to Meena.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.