Manju Warrier | അജിത്തിനൊപ്പമുള്ള ലഡാക് റൈഡ് ചിത്രങ്ങളുമായി മഞ്ജു വാര്യര്‍; നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ആരാധകര്‍

 



കൊച്ചി: (www.kvartha.com) മലയാളത്തിന്റെ ലേഡി സൂപര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച  അജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. തമിഴില്‍ അജിത്തിന്റെ 'തുനിവ്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി താരത്തിനൊപ്പം ബൈകില്‍ ലഡാകിലേക്ക് പോയ മഞ്ജുവിന്റെ ഫോടോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്. ഇപ്പോഴിതാ ആ ഓര്‍മ്മകള്‍ വീണ്ടും ഒരിക്കല്‍ കൂടി പങ്കുവയ്ക്കുകയാണ് താരം. 

'നിങ്ങള്‍ സ്വയം ഉപേക്ഷിക്കുന്നതുവരെ യാത്ര സാഹസികമാകില്ല', എന്ന് കുറിച്ചു കൊണ്ടാണ് മഞ്ജു വാര്യര്‍ അജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. 'ജീവിതം ഒന്നേ ഉള്ളു...സ്വര്‍ഗവുമില്ല നരകവും ഇല്ല, മഞ്ജു നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു, എന്നിങ്ങനെയാണ് കമന്റുകള്‍. 

പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യര്‍ മലയാളത്തിന് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെ രണ്ടാം വരവും മഞ്ജു നടത്തി.

Manju Warrier | അജിത്തിനൊപ്പമുള്ള ലഡാക് റൈഡ് ചിത്രങ്ങളുമായി മഞ്ജു വാര്യര്‍; നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ആരാധകര്‍


വെട്രിമാരന്‍ ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് എച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'തുനിവ്'. എച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. 'എകെ 61' എന്ന താല്‍കാലികമായി പേര് നല്‍കിയിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. ഒരു കവര്‍ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപോര്‍ടുകള്‍.

 

Keywords:  News,Kerala,State,Kochi,Entertainment,Cinema,Actress,Manju Warrier,Social-Media,Facebook,Travel & Tourism,Travel,Lifestyle & Fashion,Tamil, Actress Manju Warrier shares bike ride memories with Ajith Kumar 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia