മഞ്ജുവാര്യര്‍ കോണ്‍ഗ്രസ് പ്രചരണത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?
Jan 25, 2019, 15:15 IST
തിരുവനന്തപുരം: (www.kvartha.com 25.01.2019) നടി മഞ്ജു വാര്യര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് വേണ്ടിയായിരിക്കും താരം പ്രചരണ രംഗത്തേക്ക് ഇറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല ഇക്കാര്യത്തില്‍ മഞ്ജുവാര്യരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം തെരഞ്ഞെടുപ്പില്‍ മഞ്ജുവിനെ മത്സരിപ്പിക്കാതെ പ്രചരണത്തില്‍ മഞ്ജുവിനെ സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം മറ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയത് അഭിനേത്രി എന്നതിലുപരി മഞ്ജു വാര്യരുടെ ജനപ്രീതി ഉയര്‍ത്തിയതിന് വലിയ ഒരു കാരണമായിരുന്നു.
താരസംഘടനയായ 'അമ്മ'യെ വെല്ലുവിളിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെട്ടതിലും മഞ്ജുവിന് മുഖ്യപങ്കുണ്ട്. മലയാള സിനിമയില്‍ ജനപിന്തുണയുള്ള നടിമാരില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളയാളാണ് മഞ്ജു വാര്യര്‍. ഈ ഘടകം കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കും പ്രളയസമയങ്ങളിലും മഞ്ജു വാര്യര്‍ പലപ്പോഴായി നടത്തിയ ഇടപെടലുകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
നേരത്തെ, സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിന് മഞ്ജു വാര്യര്‍ പിന്തുണ അറിയിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് അറിഞ്ഞിരുന്നില്ല. രാഷ്ട്രീയ നിറമുള്ള പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലുമുള്ളതെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്ന ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജുവായിരുന്നു.
Keywords: Actress Manju Warrier to Join Congress, Report, Thiruvananthapuram, News, Politics, Lok Sabha, Election, Congress, Actress, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.