നടി മിത്ര കുര്യന് കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി
Sep 12, 2016, 10:36 IST
(www.kvartha.com 12.09.2016) നടി മിത്ര കുര്യന് കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെ പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോകുന്ന ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിയെന്ന് പറഞ്ഞാണ് ബസിനെ പിന്തുടര്ന്നെത്തി ജീവനക്കാരെ മര്‍ദിച്ചത്. ബസ് തിരിച്ച് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ മിത്ര സ്റ്റാന്‍ഡില്‍ കയറി ഡ്രൈവര്‍ എ രാമദാസിനെയും തടയാന്‍ ചെന്ന കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.എ വിജയനെയും മര്‍ദിച്ചെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
നടിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ എ രാമദാസും കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എ.എ വിജയനും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്റ്റാന്‍ഡിനകത്ത് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കെ അതിക്രമിച്ച് കയറുകയും പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തി മിത്ര അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.
അതേസമയം, തങ്ങളുടെ കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ അമിത വേഗത്തില്‍
പാഞ്ഞുപോകുകയായിരുന്നെന്നും വാഹനം നിര്‍ത്താനുളള മര്യാദ ഡ്രൈവര്‍ കാണിച്ചില്ലെന്നും മിത്ര പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. തന്റെ വാഹനത്തിന്റെ പെയിന്റ് പോവുകയും ചളുങ്ങുകയും ചെയ്തെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. മിത്ര കുര്യന് മുത്തശിയുടെ മരണവുമായി ബന്ധപ്പെട്ട് പോകുന്നതിനിടെയായിരുന്നു സംഭവം.

Keywords: Actress Mithra Kurian accused of assaulting KSRTC staff, Accused, attack, hospital, Treatment, Injured, Complaint, Vehicles, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.