നയന്‍താരയും വിഘ് നേശ് ശിവനും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും റിപോര്‍ട്

 


ചെന്നൈ: (www.kvartha.com 28.10.2021) ഏറെ നാളത്തെ കാത്തിരിപ്പുകള്‍കൊടുവില്‍ തെന്നിന്‍ഡ്യന്‍ സൂപെര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. വിവാഹ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നുമാണ് വിവരം. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

നയന്‍താരയും വിഘ് നേശ് ശിവനും തമ്മിലുള്ള വിവാഹം ഈ വര്‍ഷം തന്നെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും റിപോര്‍ട്

വിവാഹം അടുത്തതോടെ ശാരൂഖ് ഖാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നിന്നും നയന്‍സ് പിന്‍മാറിയെന്ന വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു. മകന്‍ ആര്യന്‍ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്റെ സിനിമകളുടെ ചിത്രീകരണം ശാരൂഖ് ഖാന്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വിഘ്‌നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അടുത്തിടെ തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര അറിയിച്ചിരുന്നു. വിവാഹ മോതിരവും കാണിച്ചിരുന്നു. രജനികാന്തിന്റെ അണ്ണാത്തെയാണ് നയന്‍സിന്റെ ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന ചിത്രം. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഗോള്‍ഡിലും നയന്‍താരയാണ് നായിക.

Keywords:  Actress Nayanthara propose to Marry Director Vignesh Shivan Soon, Chennai, News, Marriage, Nayan Thara, Actress, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia