സര്‍ക്കാര്‍ ഓഫീസില്‍ പഠനത്തിനായി നടി പത്മപ്രിയ എത്തി, പിന്നെ പറയണോ പൂരം; താരജാഡയില്ലാതെയാണ് താരത്തിന്റെ പെരുമാറ്റമെന്ന് ജീവനക്കാര്‍, ജീവനക്കാര്‍ നന്നായി സഹകരിച്ചെന്ന് നടി

 


കല്‍പ്പറ്റ: (www.kvartha.com 07.07.2017) ഒരു താരം ഒരു ഓഫീസിലേക്ക് കയറിച്ചെന്നാല്‍ പിന്നെ ആഘോഷമാണ്. ഇതു തന്നെയാണ് പത്മപ്രിയയുടെ വരവോടെയും സംഭവിച്ചത്. വയനാട് ജില്ലാ ക്ഷീര വികസന ഓഫീസിലേക്ക് ജനപ്രിയ സിനിമാ താരം പത്മപ്രിയ അപ്രതീക്ഷിതമായി കടന്നു വന്നത് ഓഫീസിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൗതുകമായി.

കാഴ്ച, രാജമാണിക്യം, കറുത്ത പക്ഷികള്‍, പഴശ്ശിരാജ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടിയ പത്മപ്രിയ പഠനത്തിന്റെ ഭാഗമായാണ് വയനാട്ടിലെത്തിയത്. കിലയും ധനവകുപ്പുമായി ചേര്‍ന്ന് 2015- 16 ല്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് പഠിക്കാനായിരുന്നു വയനാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തുന്നത്.

 സര്‍ക്കാര്‍ ഓഫീസില്‍ പഠനത്തിനായി നടി പത്മപ്രിയ എത്തി, പിന്നെ പറയണോ പൂരം; താരജാഡയില്ലാതെയാണ് താരത്തിന്റെ പെരുമാറ്റമെന്ന് ജീവനക്കാര്‍, ജീവനക്കാര്‍ നന്നായി സഹകരിച്ചെന്ന് നടി

സുല്‍ത്താന്‍ ബത്തേരിയിലെ ക്ഷീര വികസന ഓഫീസിലും കല്‍പ്പറ്റയിലെ ഓഫീസിലും പത്മപ്രിയ സന്ദര്‍ശനം നടത്തി. വയനാട് ജില്ലയിലെ പനമരം, തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്കുകളില്‍ നടപ്പിലാക്കിയ പദ്ധതികളും രീതികളും സംബന്ധിച്ചും പഠനം നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ജനപ്രിയ സിനിമാ താരമെന്ന ജാടയില്ലാതെ സൗഹൃദപരമായാണ് ജീവനക്കാരോട് സംശയങ്ങള്‍ ചോദിച്ചും തമാശകള്‍ പറഞ്ഞും ഇടപഴകിയതെന്ന് ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞു.

 സര്‍ക്കാര്‍ ഓഫീസില്‍ പഠനത്തിനായി നടി പത്മപ്രിയ എത്തി, പിന്നെ പറയണോ പൂരം; താരജാഡയില്ലാതെയാണ് താരത്തിന്റെ പെരുമാറ്റമെന്ന് ജീവനക്കാര്‍, ജീവനക്കാര്‍ നന്നായി സഹകരിച്ചെന്ന് നടി

ജില്ലാ ക്ഷീര വികസന ഓഫീസര്‍ ജോസ് ഇമ്മാനുവേല്‍, സിനില ഉണ്ണികൃഷ്ണന്‍, കല്‍പ്പറ്റ ക്ഷീരവികസന വകുപ്പ് ഓഫീസര്‍ വി എസ് ഹര്‍ഷ എന്നിവര്‍ ചേര്‍ന്ന് പത്മപ്രിയയെ സ്വീകരിച്ച് യാത്രയാക്കി. ഇനിയും വയനാട്ടില്‍ ക്ഷീരമേഖല സംബന്ധിച്ച് പഠിക്കാന്‍ എത്തുമെന്നും ഓഫീസിലെ ജീവനക്കാരും പോയ സ്ഥലത്തെ ജനങ്ങളും നല്ല സഹകരണമാണ് നല്‍കിയതെന്നും പത്മപ്രിയ പറഞ്ഞു.

Also Read:
വട്ടിപലിശക്കാര്‍ നല്‍കിയ വ്യാജകേസില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിക്ക് ഒടുവില്‍ മോചനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Padmapriya visit to Wayanad dist milk development office, Office, Visit, Malayalees, Study, Thrissur, Actress, Cinema, News, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia