പാര്‍വതി രതീഷ് വിവാഹിതയാകുന്നു

 


കൊച്ചി: (www.kvartha.com 28/07/2017) മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച മധുര നാരങ്ങ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും. സെപ്റ്റംബര്‍ ആറിനായിരിക്കും വിവാഹം എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരിക്കും വിവാഹമെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പാര്‍വതി രതീഷ് വിവാഹിതയാകുന്നു

നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളായ പാര്‍വതി രതീഷ്, അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ശേഷം നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ 'ലച്ച്മി' റിലീസിനൊരുങ്ങുകയാണ്. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ലച്ച്മി. പാര്‍വതിയുടെ പുതിയ സിനിമ ഓണത്തിനാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. 2014ലാണ് പാര്‍വതിയുടെ അമ്മ ഡയാന മരിച്ചത്. പിന്നീട് നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ സുരേഷ് ഗോപി, മമ്മുട്ടി എന്നിവരായിരുന്നു രതീഷിന്റെ മക്കള്‍ക്ക് സഹായകമായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Actress Parvathy Ratheesh Getting Married, Actress, Kochi, Kunjacko Boban, Kozhikode, Marriage, Father, Cinema, Mammootty, Suresh Gopi, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia