Pathma Priya | 'പത്താന്‍' ഫസ്റ്റ് ഷോയുടെ തിയേറ്റര്‍ ആവേശം പങ്കുവച്ച് നടി പത്മപ്രിയ; ചിത്രം കണ്ടത് ഡെല്‍ഹിയില്‍ നിന്നാണെന്നും താരം
Jan 26, 2023, 19:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബുധനാഴ്ച റിലീസ് ചെയ്ത ശാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ വാരിക്കൂട്ടിയത് 100 കോടി. അഞ്ച് വര്‍ഷങ്ങളുടെ ഇടവേളക്കുശേഷമാണ് ഒരു ശാരൂഖ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. മാത്രമല്ല ഇത് ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ആദ്യ ദിനം തന്നെ 100 കോടിയിലേറെ കലക്ഷന്‍ നേടുന്നത്.
ശാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ ചിത്രം നിലവില്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഹിന്ദി ഓപണറായി മാറിയിരിക്കുകയാണ്. പ്രീ ബുകിങ്ങില്‍ തന്നെ കോടികളാണ് ചിത്രം കൊയ്തത് എന്നാണ് റിപോര്‍ട്.
ഇന്‍ഡ്യയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യ ദിവസം 57 കോടിയിലേറെയാണ് ചിത്രം നേടിയത്. ഓവര്‍സീസ് കലക്ഷനടക്കം ചിത്രം 100 കോടി നേടിയതായി ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ റിപോര്‍ട് ചെയ്തു.
ഇത്തരമൊരു സാഹചര്യത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് നടി പത്മപ്രിയ. ഡെല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമാസില്‍ നിന്നുമാണ് താരം ചിത്രം കണ്ടത്. തിയേറ്ററിലെ ആവേശവും നടി വീഡിയോയിലാക്കി പങ്കുവച്ചിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുന്‍പ് ആര്‍പ്പു വിളികള്‍ക്ക് മുന്‍പിലിരുന്നതെന്നും പത്മപ്രിയ പറയുന്നു.
യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂനിവേഴ്‌സിലെ മൂന്നാമത്തെ അവതാരമായാണ് ശാരൂഖ് ഖാന്‍ പത്താനിലെത്തിയത്. സല്‍മാന്‍ ഖാന്റെ ടൈഗര്‍, ഹൃത്വികിന്റെ കബീര്‍, ഇപ്പോള്‍ കിങ് ഖാന്റെ പത്താനും ചേരുന്നതോടെ, ബ്രഹ്‌മാണ്ഡ സിനിമകളുടെ നിര തന്നെയാണ് ഇനിയങ്ങോട്ട് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പത്താനില്‍ അതിന്റെ സൂചനയും നല്‍കുന്നുണ്ട്.
സല്‍മാന്റെ ഗസ്റ്റ് റോളിന് മികച്ച കയ്യടിയാണ് തിയറ്ററില്‍ ലഭിച്ചത്. ചിത്രത്തില്‍, പ്രതിനായകനായി എത്തിയ ജോണ്‍ എബ്രഹാമിന് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണ് ലഭിച്ചത്. നായകനോളം തന്നെ വില്ലനായി പത്താനില്‍ ജോണ്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ദീപിക പദുകോണും തന്റെ റോള്‍ അതിഗംഭീരമാക്കി. ഡിംപിള്‍ കപാഡിയയും ചിത്രത്തില്‍ പ്രധാന വേഷമാണ് കൈകാര്യം ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.