പൂനം ബജ്‌വയ്ക്ക് രഹസ്യ വിവാഹം; വരന്‍ സംവിധായകന്‍

 


(www.kvartha.com 30.04.2016) തെന്നിന്ത്യന്‍ താരം പൂനം ബജ്‌വെയ്ക്ക് രഹസ്യവിവാഹം. കന്നഡയിലെ യുവസംവിധായകന്‍ സുനില്‍ റെഡ്ഡിയെയാണ് താരം വിവാഹം കഴിച്ചതെന്നും അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഓം ത്രിഡി, തിക്ക എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനാണ് സുനില്‍ റെഡ്ഡി.

മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് പൂനം. മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാടൗണിലും , പെരുച്ചാഴി, മാന്ത്രികന്‍, സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും പൂനം പ്രധാനവേഷം ചെയ്തിരുന്നു.

ഭരത് നായകനായ സെവലിലൂടെ തമിഴില്‍ എത്തിയ പൂനം റോമിയോ ജൂലിയറ്റ്, അരമനൈ 2 എന്നീ സിനിമകളിലും അഭിനയിച്ചു. ബോഗി, ഗുണ്ടു കത്തിരികൈ എന്നീ സിനിമകളില്‍ അഭിനയിച്ചു വരികയാണ്. അതേസമയം പൂനം ബജ്‌വ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
പൂനം ബജ്‌വയ്ക്ക് രഹസ്യ വിവാഹം; വരന്‍ സംവിധായകന്‍

Also Read:
അതിക്രമിച്ചു കയറി കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു

Keywords:  Actress Poonam Bajwa gets married with Telugu director Sunil Reddy , Secret, Marriage, Dileep, Mammootty, Mohanlal, News, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia