ഫൈനല്‍സിനു ശേഷം വീണ്ടും സ്‌പോര്‍ട്‌സ് താരമായി രജിഷ വിജയന്‍; പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
Aug 29, 2020, 11:20 IST
കൊച്ചി: (www.kvartha.com 29.08.2020) ഫൈനല്‍സിനു ശേഷം രജിഷ വിജയന്‍ വീണ്ടും സ്‌പോര്‍ട്‌സ് താരമായി എത്തുന്ന പുതിയ ചിത്രം ഖൊ ഖൊ. രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ആണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അനൌണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്.
ഛായാഗ്രഹണം ടോബിന്‍ തോമസ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു സ്‌കൂളില്‍ ഖോ ഖോ കളിക്കാരുടെ ടീം ഉണ്ടാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അടുത്ത മാസം ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.