കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്തു; എക്സ്പോര്‍ട് കമ്പനി നടത്തുന്ന 2 പേര്‍കെതിരെ പരാതിയുമായി നടി സ്‌നേഹ

 


ചെന്നൈ: (www.kvartha.com 18.11.2021) തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് എക്സ്പോര്‍ട് കമ്പനി നടത്തുന്ന രണ്ടു പേര്‍കെതിരെ പരാതിയുമായി നടി സ്‌നേഹ.

കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്തു; എക്സ്പോര്‍ട് കമ്പനി നടത്തുന്ന 2 പേര്‍കെതിരെ പരാതിയുമായി നടി സ്‌നേഹ

ചെന്നൈ കാനാതുര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. എക്സ്പോര്‍ട് കമ്പനി നടത്തുന്ന രണ്ടു വ്യവസായികള്‍ തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.

എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ലെന്നും പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും താരം പരാതിയില്‍ പറയുന്നു. സ്നേഹയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  Actress Sneha lodges police complaint against two men, Chennai, News, Complaint, Actress, Cinema, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia