താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക

 


കൊച്ചി: (www.kvartha.com 03.02.2021) താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക. നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വെബ്‌സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്ന് സ്വാസിക വ്യക്തമാക്കി.

പത്തുവര്‍ഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സ്വാസിക പറഞ്ഞു. 'ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നല്‍കാനും കാരണമുണ്ട്. ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്'. താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക

'സിനിമാകമ്പനി മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്. വെബ്‌സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ ചിത്രം പങ്കുവച്ചത് 'സ്വാസിക വ്യക്തമാക്കി.

Keywords:  Actress Swasika says news of her marriage is baseless, Kochi, News, Cinema, Actress, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia