ഗാനങ്ങളാൽ സമ്പന്നമായ 'നാമിൽ' അദിതിയും ഗായത്രിയും

 


കൊച്ചി: (www.kvartha.com 27.05.2017) പുതുമുഖ സംവിധായകനായ ജോഷി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി രവിയും ഗായത്രി സുരേഷും നായികമാരാകും. ഗാനങ്ങളാൽ സമ്പന്നമായ ചിത്രം ഒരു യഥാർഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇതുവരെ കണ്ട ക്യാമ്പസ് സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ സിനിമയാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

പ്രേമത്തിന്റെ ഗാനരചയിതാവായ ശബരീഷ് വർമ്മയാണ് ഇതിലും ഗാനങ്ങൾ ഒരുക്കുന്നത്.ഒമ്പത് ഗാനങ്ങളാണ് നാമിൽ ഉള്ളത്. ശബരീഷ് വർമ്മ,​ രാഹുൽ മാധവ്,​ ടോണി ലൂക്ക്,​ രൺജി പണിക്കർ,​ സൈജു പണിക്കർ എന്നിവരാണ് മറ്റ് താരങ്ങൾ.

സണ്ണി വെയ്ൻ നായകനായ അലമാരയിലൂടെയായിരുന്നു അദിതിയുടെ സിനിമാ പ്രവേശം. സിനിമയിൽ അദിതി,​ നേഹ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേഹയുടെ ബന്ധുവായ അന്ന എന്ന കഥാപാത്രമായാണ് ഗായത്രി എത്തുന്നത് .ഇരുവരും സ്കൂൾ തലം മുതൽ ഉറ്റ സുഹൃത്തുക്കളുമാണ്.
ഗാനങ്ങളാൽ സമ്പന്നമായ 'നാമിൽ' അദിതിയും ഗായത്രിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Alamara fame Aditi Ravi has bagged her next film and she will be playing a college girl in the project.Titled Naam, it is a campus musical comedy movie based on a true story, directed by debutant Joshy Thomas Pallickal. Jamna Pyari fame Gayathri Suresh plays Aditi's cousin and best friend in the movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia