ഓമനക്കുട്ടനെ രക്ഷിക്കാൻ പ്രേക്ഷകർക്ക് ആസിഫ് അലിയുടെ തുറന്ന കത്ത്

 


തിരുവനന്തപുരം: (www.kvartha.com 24.05.2017) സിനിമാ ലോകത്തുനിന്ന് അഭിനന്ദനം ഏറ്റുവാങ്ങിയെങ്കിലും ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാതെ പോയ ചിത്രങ്ങളിൽ ഒന്നാണ് ആസിഫ് അലി നായകനായ അഡ്‌വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ. ഇപ്പോൾ ഈ സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവാങ്ങുന്ന അവസ്ഥയാണ്. വേണ്ടത്ര വിതരണക്കാരെ കിട്ടാതിരുന്ന ചിത്രത്തിന് കിട്ടിയ മോശം പ്രതികരണത്തിന് ആസിഫ് അലിയുടെ മറുപടി. ഫേസ്ബുക്കിലൂടെയാണ് ആസിഫിന്‍റെ പ്രതികരണം.

ഓമനക്കുട്ടനെ രക്ഷിക്കാൻ പ്രേക്ഷകർക്ക് ആസിഫ് അലിയുടെ തുറന്ന കത്ത്

'അഡ്വഞ്ചേഴ്സ് ഒഫ് ഓമനകുട്ടൻ ഞാന്‍  പ്രധാന റോളിൽ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിംഗ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം ഈ സിനിമ നമ്മൾ സാധാരണ കാണുന്ന രീതിയിൽ നിന്ന് മാറി എന്തൊക്കെയോ പ്രത്യേകതകളുള്ള സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്.

ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു. ഒടുവിൽ ഈ സിനിമ പൂർത്തിയായി നിങ്ങളിലേക്ക് എത്തിയപ്പോൾ, പ്രേക്ഷകരിൽ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു. എന്‍റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ രീതിയെക്കുറിച്ചും വ്യത്യസ്തതകളെക്കുറിച്ചും കിട്ടിയ അഭിപ്രായങ്ങൾ ശരിക്കും ത്രില്ലടിപ്പിച്ചു.

പക്ഷേ ഈ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ വേണ്ടത്ര രീതിയിൽ നടന്നില്ല എന്നാണ് എനിക്കിപ്പോൾ മനസ്സിലാവുന്നത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു. ഈ സിനിമ തീയേറ്ററുകളിൽ നിന്ന് പുറത്താകുന്ന അവസ്ഥയാണെന്നാണ് അറിയുന്നത്. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ കണ്ടവർ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ, പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയിൽ എത്തിക്കാൻ കഴിയാതെയും, വേണ്ടത്ര പ്രദർശനങ്ങൾ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്റെ വിധി ഇതാവരുത്.

സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേർ (ഗോദ സിനിമയുടെ ഡയറക്ടർ ബേസിൽ, ആഷിക് അബു, റിമ അങ്ങനെ പലരും) ഈ ചിത്രം കണ്ട് നല്ല അഭിപ്രയങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നൽകുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷൻ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് മനസിലാക്കുമ്പോൾ നിങ്ങളോട് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇതുവരെ ഓമനക്കുട്ടൻ കണ്ടവർക്കും അഭിപ്രായം പ്രകടിപ്പിച്ചവർക്കും ഒരുപാട് നന്ദി.

ഇതൊരു ബ്രില്യന്‍റ് എക്സ്ട്രാഓർഡിനറി സിനിമയാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സിനിമയ്ക്ക് നിങ്ങളിലെ സിനിമാ ആസ്വാദനത്തെ അൽപമെങ്കിലും സ്വാധീനിക്കാൻ പറ്റും എന്നെനിക്ക് ഉറപ്പുണ്ട്. ഈ സിനിമ കാണാത്തവർ തീയേറ്ററിൽ പോയി ഈ സിനിമ കണ്ട് അഭിപ്രായങ്ങൾ പറയണം അങ്ങനെ അഡ്വഞ്ചേഴ്സ് ഒഫ് ഓമനകുട്ടൻ എന്ന ഈ സിനിമയ്ക്ക് അത് അർഹിക്കുന്ന ഒരു സ്ഥാനം നൽകണമെന്ന് സനേഹത്തോടെ അഭ്യർത്ഥിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Though Actor Asif Ali's recent flick Adventures Of Omanakuttan managed to receive raving reviews, it has failed to fare well at the box office. The actor took to his social networking page to mention that the film, Adventures Of Omanakuttan was not properly distributed in Kerala, which was the reason for its poor performance.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia