നീ എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഇന്നെനിക്ക് അറിയാം എന്താണ് സ്നേഹമെന്ന്; വികാരഭരിതമായ കുറിപ്പുമായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍

 



മുംബൈ: (www.kvartha.com 03.04.2020) മകന്റെ ജന്മദിനത്തില്‍ വികാരഭരിതമായ കുറിപ്പുമായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. മകന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം കുറിച്ചു, എന്താണ് സ്നേഹമെന്ന് ഞാന്‍ ജീവിതത്തില്‍ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പണ്ട് പല സമയത്തും എനിക്ക് ആ വികാരം കരുത്തോടെ അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അത് സ്നേഹമാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ നീ എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഇന്നെനിക്ക് അറിയാം എന്താണ് സ്നേഹമെന്ന്. നീയാണ് സ്നേഹം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു അയാന്‍. എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍.

അല്ലു അര്‍ജുന്റെയും സ്നേഹ റെഡ്ഡിയുടെയും മൂത്ത മകനാണ് അയാന്‍. ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. അര്‍ഹ. 2011 മാര്‍ച്ച് ആറിനാണ് അല്ലുവും സ്നേഹയും വിവാഹിതരായത്.

നീ എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഇന്നെനിക്ക് അറിയാം എന്താണ് സ്നേഹമെന്ന്; വികാരഭരിതമായ കുറിപ്പുമായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍
കഴിഞ്ഞ ദിവസം സിനിമയില്‍ എത്തിയതിന്റെ പതിനേഴാം വാര്‍ഷികവും അല്ലു അര്‍ജുന്‍ ആഘോഷിച്ചിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലുവിന്റെ സിനിമാ അരങ്ങേറ്റം. കെ രാഘവേന്ദ്ര റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം ആരാധകര്‍ക്കും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.
  
Keywords:  News, National, Mumbai, Cinema, film, Actor, Entertainment, Birthday, Twitter, After you came into my life I now know what LOVE is; Allu Arjun
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia