തമിഴ്‌നാട്ടിൽ ആരോഗ്യമന്ത്രിയുടെയും ശരത് കുമാറിന്റേയും വീട്ടിൽ ആദായ വകുപ്പിന്റെ റെയ്ഡ്
Apr 7, 2017, 14:32 IST
ചെന്നൈ: (www.kvartha.com 07.04.2017) തമിഴ്‌നാട്ടിൽ ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്കറിന്റേയും നടൻ ശരത്കുമാറിന്റേയും വീട്ടിൽ ആദായ വകുപ്പിന്റെ റെയ്ഡ്.
ജയലളിതയുടെ മരണത്തെ തുടർന്ന് ഏപ്രില്‍ 12ന് ആര്‍ കെ നഗറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
വിജയഭാസ്കറിന്റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലും 34 സ്ഥാപനങ്ങളിലുമാണ് ഇന്‍കംടാക്സ് വകുപ്പ് പരിശോധന നടത്തിയത്.
ശരത്കുമാറിന്റെ പാര്‍ട്ടി ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ഥി ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ദിനകരന് വോട്ടു ചെയ്യാനായി പണം നല്‍കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചു. 45 സെക്കന്‍ഡുള്ള വീഡിയോയിൽ ഒരു റൂമിൽ വെച്ച് മൂന്ന് പേർക്ക് 2000 രൂപ തോതിൽ നൽകുന്നത് വ്യക്തമായി കാണുന്നുണ്ട്.
നാലു പരാതികളാണ് മന്ത്രിക്കെതിരെ ലഭിച്ചതെന്ന് ആദായ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാവിലെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകൾ നീണ്ടു നിന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Tamil Nadu's Health Minister C Vijayabaskar and actor Sarathkumar were raided on Friday morning by Income Tax officers in connection with allegations of bribing voters in RK Nagar, where a by-poll is being held after the death of J Jayalalithaa.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.