'സുവര്‍ണ്ണ കാലഘട്ടം ജീവിതത്തിലേക്ക് വരുന്നു': പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നത്തിന്റെ സ്വപ്ന സിനിമയായ 'പൊന്നിയന്‍ സെല്‍വന്‍' പോസ്റ്റെര്‍ പങ്കുവെച്ച് താരസുന്ദരി ഐശ്വര്യ റായ്

 



മുംബൈ: (www.kvartha.com 20.07.2021) പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പൊന്നിയന്‍ സെല്‍വന്‍' പോസ്റ്റെര്‍ പങ്കുവെച്ച് താരസുന്ദരി ഐശ്വര്യ. സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയന്‍ സെല്‍വന്‍ 2022ല്‍ പ്രേക്ഷകരിലേക്കെത്തും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയന്‍ സെല്‍വന്‍' എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം ചിത്രമൊരുക്കുന്നത്. 

മണിരത്‌നവും ബി ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ജയമോഹനാണ് സംഭാഷണം രചിച്ചത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാകീസും ലൈക പ്രെഡക്ഷന്‍സുമാണ് നിര്‍മാണം. എ ആര്‍ റഹ്മാനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

വന്‍ മുടക്കുമുതലില്‍ ചിത്രീകരിക്കുന്ന പൊന്നിയന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാകും പുറത്തിറങ്ങുക. പെന്നിയന്‍ സെല്‍വന്‍-1 പോസ്റ്റര്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്ന വിധം സ്വര്‍ണ നിറത്തിലുള്ള വാളും പരിചയും ഗര്‍ജിക്കുന്ന സുവര്‍ണ കടുവയുമാണ് പോസ്റ്റെറില്‍ കാണുന്നത്.       

'സുവര്‍ണ്ണ കാലഘട്ടം ജീവിതത്തിലേക്ക് വരുന്നു': പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നത്തിന്റെ സ്വപ്ന സിനിമയായ 'പൊന്നിയന്‍ സെല്‍വന്‍' പോസ്റ്റെര്‍ പങ്കുവെച്ച് താരസുന്ദരി ഐശ്വര്യ റായ്


ബിഗ്ബജറ്റ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാനുള്ള മറ്റൊരു കാരണം ഐശ്വര്യ റായ് ആണ്. 2018ല്‍ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയന്‍ സെല്‍വനിലൂടെ മടങ്ങി വരികയാണ്. ഐശ്വര്യയുടെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്.  

ചിത്രത്തിന്റെ ഭൂരിഭാഗവും തായ്‌ലന്‍ഡിലും ഹൈദരാബാദിലുമായി ചിത്രീകരിച്ച് കഴിഞ്ഞു. ബാക്കി ഭാഗം ഷൂടിങ് കഴിഞ്ഞ ആഴ്ച പുതുച്ചേരിയില്‍ തുടങ്ങിയതായാണ് റിപോര്‍ട്. വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, മോഹന്‍ ബാബു എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.    

Keywords:  News, National, India, Mumbai, Film, Cinema, Poster, Aishwarya Rai, Entertainment, Social Media, Aishwarya Rai shares Ponniyin Selvan poster, says ‘golden era comes to life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia