അജിത് അണ്ണാ ഡി എം കെ യെ നയിക്കുമോ? അഭ്യൂഹങ്ങള്‍ക്കിടെ അജിത്തും ഭാര്യയും ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

 


ചെന്നൈ: (www.kvartha.com 07.12.2016) ജയലളിതയ്ക്ക് ശേഷം അണ്ണാ ഡി എം കെ യെ ആര് നയിക്കും എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ തമിഴ് നടന്‍ തല അജിത്തും ഭാര്യ ശാലിനിയും മുന്‍ മുഖ്യമന്ത്രിയെ അടക്കം ചെയ്ത മറീന ബീച്ചിലെ അന്ത്യവിശ്രമ സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അജിത് അണ്ണാ ഡി എം കെ യെ നയിക്കുമോ? അഭ്യൂഹങ്ങള്‍ക്കിടെ അജിത്തും ഭാര്യയും ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു


സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ബള്‍ഗേറിയയില്‍ ആയിരുന്നു അജിത്ത്. ഇതിനിടെ ജയലളിതയുടെ മരണ വിവരം അറിഞ്ഞ് ഷൂട്ടിംഗ് വെട്ടിച്ചുരുക്കിയാണ് അജിത് ചെന്നൈയില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ അജിത്തും ഭാര്യയും ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. അജിത്ത് ഇപ്പോഴും ചെന്നൈയില്‍ തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 22ന് പനിയും നിര്‍ജലീകരണവും അനുഭവപ്പെട്ട് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ജയലളിതയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അജിത്താണ് അവരെ കാണാന്‍ ആദ്യം എത്തിയത്. താന്‍ മകനെ പോലെയാണെന്ന് ജയലളിത എപ്പോഴും പറയുമായിരുന്നുവെന്നും അജിത്ത് അന്ന് വെളിപ്പെടുത്തിയിരുന്നു.

Also Read:
മജിസ്‌ട്രേറ്റിന്റെ മരണം; അഭിഭാഷകനെയും സുഹൃത്തിനെയും ചോദ്യം ചെയ്തു

Keywords:  Ajith and Shalini pay their homage to Jayalalithaa in Marina,
Chennai, Chief Minister, Gossip, Actor, Cinema, House, Wife, Report, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia