Allegation | ഭോജ് പുരി നടി അകാന്‍ഷ ദുബെയെ ഹോടെല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പുരുഷ സുഹൃത്തിനും സഹോദരനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്
Mar 27, 2023, 21:21 IST
വാരാണസി: (www.kvartha.com) ഭോജ് പുരി നടി അകാന്‍ഷ ദുബെയെ (25) ഹോടെല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, നടിയുടെ പുരുഷ സുഹൃത്തിനും സഹോദരനുമെതിരെ ആരോപണങ്ങളുമായി മാതാവ് മധു. അകാന്‍ഷയുടെ പുരുഷ സുഹൃത്ത് സമര്‍ സിങ്, സഹോദരന്‍ സഞ്ജയ് സിങ് എന്നിവര്‍ക്ക് മകളുടെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് നടിയുടെ അമ്മയുടെ ആരോപണം.
അമ്മയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും പ്രതികളാക്കി ഉത്തര്‍പ്രദേശ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. 'മകള്‍ വളരെയേറെ ധൈര്യവതിയാണെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പറഞ്ഞ അമ്മ ശനിയാഴ്ച വൈകിട്ട് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ അകാന്‍ഷ സന്തോഷവതിയായിരുന്നുവെന്നും അറിയിച്ചു. ഞങ്ങള്‍ക്കു നീതി കിട്ടണം' എന്നും മധു പറഞ്ഞു.
അകാന്‍ഷയുടെ അമ്മയും സഹോദരനും സംഭവസ്ഥലത്തെത്തി. അച്ഛന്‍ വാരാണസിയിലേക്കുള്ള യാത്രയിലാണ്. സമര്‍ സിങ്ങിനെതിരെ ഗുരുതര ആരോപണങ്ങളാണ് മധു ഉന്നയിച്ചത്. 'അകാന്‍ഷയെ സമര്‍ സിങ് അടിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. സമറിന്റെ കൂടെ മാത്രമെ അകാന്‍ഷ ജോലി ചെയ്യാവൂ, മറ്റാരുടെയും കൂടെ ജോലിയെടുക്കരുതെന്നു നിര്‍ബന്ധിക്കും. ചെയ്യുന്ന ജോലിക്കു പ്രതിഫലം കൊടുക്കാറില്ല. മറ്റാരുടെയെങ്കിലും കൂടെ ജോലിയെടുത്താല്‍ മര്‍ദിക്കുകയും ചെയ്യും' എന്നും മധു പറഞ്ഞു.
അകാന്‍ഷയും സമറും ലിവ് ഇന്‍ ബന്ധത്തിലാണ്. അകാന്‍ഷയുടെ മൃതദേഹം കട്ടിലില്‍ ഇരിക്കുന്ന നിലയിലായിരുന്നുവെന്നും ഇരുന്നുകൊണ്ട് ഒരാള്‍ തൂങ്ങിമരിക്കുന്നത് എങ്ങനെയാണെന്നും മധു ചോദിച്ചു. ഇതു വ്യക്തമായും കൊലപാതകമാണെന്നും മധു ആരോപിച്ചു.
ശനിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയാണ് അകാന്‍ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുപിയിലെ ഭദോഹി ജില്ലയിലെ പാര്‍സിപുരില്‍ നിന്നുള്ള അകാന്‍ഷ മ്യൂസിക് വീഡിയോകളിലൂടെയാണു പ്രശസ്തയായത്.
Keywords: Akanksha Dubey suicide case: Mother blames singer Samar Singh, brother for actress' death, Gujrath, News, Actress, Dead, Cinema, Allegation, Complaint, National.
അമ്മയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും പ്രതികളാക്കി ഉത്തര്‍പ്രദേശ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. 'മകള്‍ വളരെയേറെ ധൈര്യവതിയാണെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പറഞ്ഞ അമ്മ ശനിയാഴ്ച വൈകിട്ട് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ അകാന്‍ഷ സന്തോഷവതിയായിരുന്നുവെന്നും അറിയിച്ചു. ഞങ്ങള്‍ക്കു നീതി കിട്ടണം' എന്നും മധു പറഞ്ഞു.
അകാന്‍ഷയുടെ അമ്മയും സഹോദരനും സംഭവസ്ഥലത്തെത്തി. അച്ഛന്‍ വാരാണസിയിലേക്കുള്ള യാത്രയിലാണ്. സമര്‍ സിങ്ങിനെതിരെ ഗുരുതര ആരോപണങ്ങളാണ് മധു ഉന്നയിച്ചത്. 'അകാന്‍ഷയെ സമര്‍ സിങ് അടിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. സമറിന്റെ കൂടെ മാത്രമെ അകാന്‍ഷ ജോലി ചെയ്യാവൂ, മറ്റാരുടെയും കൂടെ ജോലിയെടുക്കരുതെന്നു നിര്‍ബന്ധിക്കും. ചെയ്യുന്ന ജോലിക്കു പ്രതിഫലം കൊടുക്കാറില്ല. മറ്റാരുടെയെങ്കിലും കൂടെ ജോലിയെടുത്താല്‍ മര്‍ദിക്കുകയും ചെയ്യും' എന്നും മധു പറഞ്ഞു.
ശനിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയാണ് അകാന്‍ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുപിയിലെ ഭദോഹി ജില്ലയിലെ പാര്‍സിപുരില്‍ നിന്നുള്ള അകാന്‍ഷ മ്യൂസിക് വീഡിയോകളിലൂടെയാണു പ്രശസ്തയായത്.
Keywords: Akanksha Dubey suicide case: Mother blames singer Samar Singh, brother for actress' death, Gujrath, News, Actress, Dead, Cinema, Allegation, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.