Remake | 'സൂരറൈ പോട്ര്' ഹിന്ദിയിലേക്ക്; റിമേക് റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ: (www.kvartha.com) സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്ര് ഹിന്ദിയിലേക്ക്. തമിഴില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് കുമാര്‍ ആണ്. ഇനിയും പേരിട്ടിട്ടില്ലാത്ത റീമേകിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍. 2023 സെപ്റ്റംബര്‍ ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.
അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെകാണിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു.
അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസ് ആയിരുന്നില്ല ചിത്രം. മറിച്ച് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം.
Keywords: Mumbai, News, National, Cinema, Entertainment, Akshay Kumar's Soorarai Pottru Hindi Remake.