Flop movies | ബോളിവുഡ് സിനിമകൾക്ക് ഇതെന്തുപറ്റി? തുടർചയായി അക്ഷയ് കുമാറിന്റെ മൂന്നാം ചിത്രവും വൻ തോൽവി; 'രക്ഷാ ബന്ധനെ' തോൽപിച്ച് തെലുങ്ക് പടം 'കാർത്തികേയ 2'; ബഹിഷ്കരണ ആഹ്വാനങ്ങളിൽ കുരുങ്ങി ഹിന്ദി സിനിമാ ലോകം
Aug 20, 2022, 11:25 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരങ്ങൾ ഏറെ നിരാശയിലാണ് ഇപ്പോൾ. വർഷാരംഭം മുതൽ ചെറുതും വലുതുമായ നിരവധി സിനിമകൾ ഒന്നൊന്നായി വന്ന് തകർന്നടിഞ്ഞു. റൺവേ 34, സത്യമേവ് ജയതേ 2, നിക്കമ്മ തുടങ്ങിയ ചില ചിത്രങ്ങളുടെ പ്രദർശനം രണ്ടാം ദിവസം തന്നെ കുറയ്ക്കേണ്ടി വന്നു. കങ്കണ റണാവത്തിന്റെ 'ധാക്കഡ്' രണ്ടാം ദിവസം തന്നെ തിയേറ്ററുകളിൽ നിന്ന് അപ്രത്യക്ഷമായി. തുടർചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് 'ധാക്കഡ്.
ഇപ്പോൾ പ്രദർശനത്തിനെത്തിയ ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ', അക്ഷയ് കുമാറിന്റെ 'രക്ഷാ ബന്ധൻ' എന്നിവയും സമാനമായ തകർച നേരിടുകയാണ്. അതിനിടെ നിഖിൽ സിദ്ധാർത്ഥിന്റെ തെലുങ്ക് ചിത്രം 'കാർത്തികേയ 2' മാത്രമാണ് ഈ ബോളിവുഡ് ചിത്രങ്ങളെ മറികടക്കുന്നത്. നാല് വർഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ 180 കോടി രൂപ മുതൽ മുടക്കിലാണ് നിർമിച്ചത്, എന്നാൽ ചിത്രം ഇതുവരെ കഷ്ടിച്ച് നേടിയത് 50 കോടി മാത്രമാണ്.
ഈ വർഷം പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ മൂന്നാമത്തെ ചിത്രമാണ് രക്ഷാബന്ധൻ. ബച്ചൻ പാണ്ഡെയുടെയും സാമ്രാട്ട് പൃഥ്വിരാജിന്റെയും അവസ്ഥയേക്കാൾ മോശമാണ് ഈ സിനിമയുടെ അവസ്ഥ. എട്ട് ദിവസം കൊണ്ട് കഷ്ടിച്ച് 40 കോടിയാണ് ചിത്രം നേടിയത്. ഏകദേശം 70 കോടി മുതൽ മുടക്കിൽ നിർമിച്ച ഈ ചിത്രം ഉടൻ തന്നെ ഈ വർഷത്തെ ഫ്ലോപ് ചിത്രങ്ങളിൽ ഒന്നായി മാറുമെന്നാണ് ബോളിവുഡ് ഹംഗാമ പറയുന്നത്. ഓഗസ്റ്റ് 11 ന് രക്ഷാബന്ധനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത രക്ഷാബന്ധന് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യത്തിന്റെ പ്രയോജനം പോലും നേടാനായില്ല. പലയിടത്തും ഷോകൾ റദ്ദാക്കി.
ആനന്ദ് എൽ റായിയുടെ 'രക്ഷാബന്ധൻ' റിലീസ് ചെയ്ത് എട്ട് ദിവസം 1.2 കോടിയുടെ കലക്ഷൻ മാത്രമേ നടത്താനായുള്ളൂ. ഇതോടെ അക്ഷയ് കുമാറിന്റെ ഈ വർഷത്തെ തുടർചയായ മൂന്നാം പരാജയമായി ഇത് മാറി. ബോളിവുഡ് ചിത്രങ്ങൾ തകർന്നടിയുമ്പോൾ ദക്ഷിണേൻഡ്യൻ ചിത്രങ്ങൾ നേട്ടം കൊയ്യുകയാണ്. അടുത്തിടെ കെജിഎഫ്, ആർആർആർ തുടങ്ങിയ ചിത്രങ്ങൾ കോടികൾ വാരിക്കൂട്ടി. ഇപ്പോൾ നിഖിൽ സിദ്ധാർത്ഥ് ചിത്രം 'കാർത്തികേയ 2' ഹിന്ദി ബോക്സ് ഓഫീസിൽ 'രക്ഷാബന്ധന്' കടുത്ത മത്സരമാണ് നൽകുന്നത്. രക്ഷാബന്ധനും ലാൽ സിംഗ് ഛദ്ദയും ഒഴിവാക്കി ആളുകൾ കാർത്തികേയ 2 കാണുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇക്കാരണത്താൽ, തെലുങ്ക് ചിത്രം ബോക്സ് ഓഫീസിൽ 1.15 കോടി നേടി.
ബഹിഷ്കരണ ആഹ്വാനങ്ങളാണ് ബോളിവുഡ് സിനിമകളെ തകർത്തത്. ലാൽ സിംഗ് ഛദ്ദയ്ക്കെതിരെ വൻതോതിൽ ബഹിഷ്കരണ ആഹ്വാനങ്ങളുണ്ടായി. ട്വിറ്ററിൽ അത് ട്രെൻഡായി മാറി. ഖാൻമാരുടെ സിനിമകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം അവർക്ക് തന്നെ തിരിച്ചടിയാകുന്നു കാഴ്ചയും പിന്നീട് കണ്ടു.
പിന്നാലെ രക്ഷാബന്ധനെതിരെയും ബഹിഷ്കരണ പ്രവണത ആരംഭിച്ചു. ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദയെ പ്രശംസിച്ചതിന്റെ പേരിൽ ഹൃത്വിക് റോഷന്റെ വിക്രം വേദയും ബഹിഷ്ക്കരിക്കപ്പെടുന്നു. ഇതോടെ നല്ല സിനിമകൾ പോലും തകർന്നടിയുന്ന ദയനീയ അവസ്ഥയാണുള്ളത്.
രാഷ്ട്രീയവും മതവും വലിച്ചിഴക്കപ്പെടുമ്പോൾ രാജ്യത്തെ സിനിമാ വ്യവസായത്തിൽ ഒരുകാലത്ത് തിളങ്ങി നിന്ന ബോളിവുഡ് ഇപ്പോൾ നിസഹായാവസ്ഥയിലാണ്. 'ബോയ്കോട്' ചേർത്ത് കൊണ്ടുനടക്കുന്ന ഈ ക്യാംപയിൻ കടുത്ത ബോളിവുഡ് ആരാധകന് ഒരിക്കലും സന്തോഷം നൽകുന്ന ഒന്നല്ല. സിനിമ റിലീസിന് മുമ്പേ തന്നെ ഈ 'ബോയ്കോടർമാർ' തങ്ങളുടെ വീക്ഷണവുമായി പൊരുത്തപ്പെടാത്ത താരങ്ങളുടെ മുൻകാല പ്രസ്താവനകളോ സിനിമാ ക്ലിപിംഗുകളോ അഭിനേതാക്കളുടെ അഭിപ്രായങ്ങളോ ചേർത്താണ് വൈകാരികമായി ട്രെൻഡ് ചെയ്യുന്നത്.
'ഇപ്പോൾ എല്ലാവർക്കും ഓരോ അഭിപ്രായമുണ്ട്. ഒരു സിനിമ നിർമിക്കുമ്പോൾ, അതിനായി ധാരാളം പണവും കഠിനാധ്വാനവും പോകുന്നു, അത് ഇൻഡ്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു, യഥാർഥത്തിൽ നമ്മൾ പരോക്ഷമായി നമ്മെത്തന്നെ ദ്രോഹിക്കുന്നു, ആളുകൾ ഇത് ഉടൻ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', 'രക്ഷാബന്ധൻ' റിലീസിന് മുമ്പ് ബഹിഷ്കരണ ആഹ്വാനങ്ങൾ നേരിട്ട അക്ഷയ് കുമാർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ബഹിഷ്കരണ ആഹ്വാനങ്ങൾ തങ്ങളെ തന്നെ ബാധിക്കുമെന്ന തിരിച്ചറിവാണ് ഇപ്പോൾ ആരാധകർക്ക് ഉണ്ടായിരിക്കുന്നത്.
ഈ സമയത്ത് തന്നെയാണ് പല മലയാള സിനിമകളും വൻ വിജയം നേടിയിരിക്കുന്നത്. ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് മുന്നേറുന്ന തല്ലുമാലയുടെ കലക്ഷന് 35 കോടി രൂപ കടന്നു. ചിത്രം റിലീസ് ചെയ്ത് ഏഴാം ദിവസം നേടിയത് 1.5 കോടി രൂപയാണ്. പ്രതികൂല കാലാവസ്ഥയിൽ റിലീസ് ചെയ്തിട്ടും 'ന്നാ താൻ കേസ് കൊട്' അഞ്ച് ദിവസം കൊണ്ട് 25 കോടി രൂപ നേടി. സുരേഷ് ഗോപി ചിത്രം 'പാപ്പൻ' 50 കോടി ക്ലബില് കടന്നു. അതേസമയം തന്നെ വൻതോതിൽ റിലീസ് ചെയ്തിട്ടും 50 കോടി രൂപ പോലും നേടാനാവാതെ മുടന്തുകയാണ് ബോളിവുഡ് സിനിമകൾ. അണിയറ പ്രവർത്തകർക്ക് ഏറെ പാഠം നൽകുന്നുണ്ട് ഇത്.

Keywords: Akshay Kumar’s Stardom Is In Danger; 3 Flops In A Year, National, Mumbai, News, Top-Headlines, Latest-News, Actor, Cinema, Bollywood, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.