നടി മാല പാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ സീമ വിനീതിന്റെ ലൈംഗിക ആരോപണം; പൊലീസിനെ അറിയിച്ച് താരം
Jun 11, 2020, 17:30 IST
''നിങ്ങള്‍ വളര്‍ന്നു ശ്രീ മാലാ പാര്‍വതി പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയക്കുന്ന മെസേജുകള്‍ ആണ്. അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള മെസ്സേജുകള്‍ ഇന്നലെ അണ്‍ റീഡ് മെസ്സജ് നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ടു. സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി.
പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു, നിങ്ങള്‍ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു .. നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്, പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല.'
'നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു.. പക്ഷേ ഒരു മാപ്പില്‍ ഒതുങ്ങുന്നതു അല്ല .. ഒരു വ്യക്തിയുടെ അഭിമാനം. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത്. ഇവിടെ എന്നെയും എന്റെ ജെന്റര്‍ഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു.
ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത്. കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും. ഇനി ആരോടും ഇതു ആവര്‍ത്തിക്കരുത്.
ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് എനിക്കും ഉണ്ട് അഭിമാനം. എന്റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല. '
മറുപടിയുമായി മാലാ പാര്‍വതി
മകനെക്കുറിച്ചുള്ള ആരോപണത്തില്‍ മറുപടിയുമായി മാല പാര്‍വ്വതി രംഗത്ത് വന്നു.. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം..
എന്റെ മകന്‍, അനന്തകൃഷ്ണന്‍ സീമാ വിനീതിനെ 2017 മുതല്‍ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എന്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലര്‍ വഴി ഞാന്‍ അറിഞ്ഞു. അറിഞ്ഞപ്പോള്‍ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.
നിയമപരമായി നീങ്ങാനും പറഞ്ഞു.. എന്നിട്ടപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു. നേരില്‍ കണ്ടാലെ, ഈ വിഷയം തീരൂ എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതില്‍ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാന്‍ സാധ്യതയൊള്ളൂ എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാന്‍ പ്രതികരിച്ചതില്ല. ഇന്ന് കാലത്ത് സീമ ലൈവ് വന്നു.
ഇന്നിപ്പോള്‍ ചാറ്റുള്‍പ്പെടെ ഷെയര്‍ ചെയ്തിരിക്കുന്നു. എന്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം അവന്‍ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എന്റെ പക്ഷം.
Keywords: Allegation against Mala Parvathy's son, Kochi, News, Facebook, post, Allegation, Actress, Son, Police, Complaint, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.