Allu Arjun | മകളുടെ യോഗ അഭ്യാസം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന നടന്‍ അല്ലു അര്‍ജുന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Mar 22, 2023, 19:57 IST
ഹൈദരാബാദ്: (www.kvartha.com) മകളുടെ യോഗ അഭ്യാസം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന നടന്‍ അല്ലു അര്‍ജുന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് തെന്നിന്‍ഡ്യന്‍ സൂപര്‍സ്റ്റാര്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും. അല്ലുവും മക്കളും ഉള്ള പല മനോഹര നിമിഷങ്ങളും സ്‌നേഹ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ സ്‌നേഹ ഇട്ട ഒരു ചിത്രമാണ് വൈറലാകുന്നത്.
അല്ലുവിന്റെയും മകള്‍ അര്‍ഹയുടെയും ഒരു ചിത്രമാണ് സ്‌നേഹ പങ്കുവച്ചിരുന്നത്. അല്ലു ഹൈദരാബാദിലെ വീടിന്റെ ബാക് യാര്‍ഡില്‍ ഒരു സോഫയില്‍ ഇരിക്കുമ്പോള്‍ യോഗ പരിശീലിക്കുകയാണ് ചിത്രത്തില്‍ മകള്‍.
യോഗ മാറ്റില്‍ പിന്നിലേക്ക് വളഞ്ഞ് പാദങ്ങള്‍ തലയുടെ പിന്നില്‍ സ്പര്‍ശിക്കുന്ന ഒരു ആസനം അര്‍ഹ പരിശീലിക്കുന്നത് ചിത്രത്തില്‍ കാണാം. ഇത് അവിശ്വസനീയതയോടെ കൈ തലയില്‍ വച്ച് വീക്ഷിക്കുന്ന അല്ലുവിനെയും കാണാം. 'ഗുഡ് മോര്‍ണിംഗ്' എന്ന സ്റ്റികര്‍ സഹിതമാണ് സ്‌നേഹ റെഡി ഈ ഫോടോ ഇന്‍സ്റ്റയില്‍ സ്റ്റോറി ആക്കിയിരിക്കുന്നത്.
2011ലാണ് അല്ലു അര്‍ജുന്‍ സ്‌നേഹ റെഡ്ഡിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. അല്ലു അയാനും അല്ലു അര്‍ഹയും.
പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്‍ഡ്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും.
മൈത്രി മൂവീസ് നിര്‍മിക്കുന്ന പുഷ്പ 2വില്‍ ഫഹദ് ഫാസില്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നേരത്തെ പുഷ്പയുടെ ഹിന്ദി പതിപ്പ് ഉത്തരേന്‍ഡ്യയില്‍ വന്‍ ഹിറ്റായിരുന്നു. പുഷ്പ 2 മിക്കവാറും ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും തിയേറ്ററില്‍ എത്തുക.
Keywords: Allu Arjun Is Amazed As Daughter Arha Practices Yoga. See Pic, Hyderabad, News, Social-Media, Cine Actor, Cinema, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.