Allu Arjun | ഓരോ ഇന്‍ഡ്യക്കാരന്റേയും ഹൃദയത്തില്‍ തൊടുന്ന ചിത്രം; ഇതുപോലൊരു സിനിമ നിര്‍മിക്കാന്‍ തയാറായ മഹേഷ് ബാബുവിന് വ്യക്തിപരമായ അഭിനന്ദനം; 'മേജറിനെ' അഭിനന്ദിച്ച് നടന്‍ അല്ലു അര്‍ജുന്‍

 


ചെന്നൈ: (www.kvartha.com) ആദിവി ശേഷ് നായകനായ മേജര്‍ എന്ന ചിത്രത്തെ അഭിനന്ദിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഓരോ ഇന്‍ഡ്യക്കാരന്റേയും ഹൃദയത്തില്‍ തൊടുന്ന ചിത്രമാണിതെന്ന് അല്ലു ട്വീറ്റ് ചെയ്തു. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് മേജറിലൂടെ പറയുന്നത്.

അല്ലു ട്വിറ്ററില്‍ കുറിച്ചത്:

ആദിവി ശേഷ് തന്റെ മാജിക് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. പ്രകാശ് രാജ്, രേവതി, ശോഭിത ധുലിപാല തുടങ്ങി എല്ലാ താരങ്ങളും നന്നായി പിന്തുണച്ചു . ഇതുപോലൊരു ചിത്രം നിര്‍മിക്കാന്‍ തയാറായതിന് നിര്‍മാതാവും നടനുമായ മഹേഷ് ബാബുവിന് വ്യക്തിപരമായ അഭിനന്ദനം.

ശശികിരണ്‍ ടിക സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നായകനായ ആദിവി ശേഷ് തന്നെയാണ്. കേരളമടക്കം റിലീസ് ചെയ്ത എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടുദിവസംകൊണ്ട് തന്നെ 25 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്.

 Allu Arjun | ഓരോ ഇന്‍ഡ്യക്കാരന്റേയും ഹൃദയത്തില്‍ തൊടുന്ന ചിത്രം; ഇതുപോലൊരു സിനിമ നിര്‍മിക്കാന്‍ തയാറായ മഹേഷ് ബാബുവിന് വ്യക്തിപരമായ അഭിനന്ദനം; 'മേജറിനെ' അഭിനന്ദിച്ച് നടന്‍ അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്റെ പ്രശംസയോട് ആദിവി ശേഷ് വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുകയും നടന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുകയും ചെയ്തു. 'വലിയ മനുഷ്യന്‍! AA ഇത് വ്യക്തിപരമായി എനിക്ക് ഒരുപാട് അര്‍ഥം നല്‍കുന്നു. ഡിസംബര്‍ 17 ന് എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ പുഷ്പ സമ്മാനിച്ചു, ഇപ്പോള്‍ നിങ്ങള്‍ മേജറിന്റെ വിജയത്തെ കൂടുതല്‍ മധുരമാക്കി,' എന്നായിരുന്നു ആദിവി ശേഷിന്റെ മറുപടി.

Keywords: Allu Arjun Lauds ‘Major’ Saying It ‘Touches Every Indian Heart’; Adivi Sesh Responds, Chennai, News, Cinema, Twitter, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia