Allu Arjun | ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി നടന്‍ അല്ലു അര്‍ജുന്‍; സുവര്‍ണ ക്ഷേത്രത്തില്‍ ക്യൂ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 


ചെന്നൈ: (www.kvarthga.com) ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി നടന്‍ അല്ലു അര്‍ജുന്‍. അമൃത്സറില്‍ വെച്ചാണ് ഭാര്യ സ്‌നേഹ റെഡിയുടെ പിറന്നാള്‍ അദ്ദേഹം ആഘോഷിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം അദ്ദേഹം സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു.

Allu Arjun | ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി നടന്‍ അല്ലു അര്‍ജുന്‍; സുവര്‍ണ ക്ഷേത്രത്തില്‍ ക്യൂ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വ്യാഴാഴ്ചയായിരുന്നു ഭാര്യ സ്‌നേഹ റെഡ്ഡിയുടെ 37-ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഹാപി ബര്‍ത്ഡേ ക്യൂടി' എന്നാണ് അല്ലു ചിത്രത്തിനൊപ്പം കുറിച്ചത്. ഒപ്പം അമൃത്സറിലെ അനുഭവവും പങ്കുവെച്ചിട്ടുണ്ട്. 'മാജികല്‍' എന്നാണ് വിശേഷിപ്പിച്ചത്.

സ്നേഹ, മക്കളായ അയാന്‍, അര്‍ഹ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌നേഹ കേക് മുറിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. സാധാരണക്കാരനായി സുവര്‍ണ ക്ഷേത്രത്തില്‍ എത്തി ക്യൂ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പുഷ്പ: ദി റൈസിന്റെ വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ അടുത്തതായി അഭിനയിക്കുന്നത് പുഷ്പ: ദി റൂള്‍ എന്ന ചിത്രത്തിലാണ്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2023 പകുതിയോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതിയെതെന്നാണ് സൂചന.

 

Keywords: Allu Arjun visits Wagah border with wife Sneha and kids. See pics, videos, Chennai, News, Birthday Celebration, Cine Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia