ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്; വിമര്‍ശകരുടെ വായടപ്പിച്ച് അമലപോള്‍
Nov 3, 2017, 11:35 IST
പോണ്ടിച്ചേരി: (www.kvartha.com 03.11.2017) ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ വിശദീകരണവുമായി നടി അമലാ പോള്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമലപോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ടെന്നാണ് അമലയുടെ വിശദീകരണം.
ഒരു കോടി 12 ലക്ഷം രൂപ വില വരുന്ന ബെന്‍സ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ 20 ലക്ഷം രൂപ നികുതി ഇനത്തില്‍ നല്‍കണം. പോണ്ടിച്ചേരി രജിസ്‌ട്രേഷന് ഒന്നര ലക്ഷം മതി. ഇതിനാലാണ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ മേല്‍ വിലാസത്തില്‍ അമല വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചരി രജിസ്‌ട്രേഷനായിരുന്നെങ്കിലും കൊച്ചിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്.
അധികൃതര്‍ പോലും നിയമ വിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ അമല കുറിപ്പിലുടനീളം തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയും എതിര്‍ത്തവരെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി ചെയ്യാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശം ഉണ്ട്. കേരളത്തിലെ പണത്തിന്റെ മൂല്യം തന്നെയാണ് മറ്റിടങ്ങളിലും. ഇനി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മറ്റുള്ളവരുടെ അനുവാദം വേണമോയെന്നും അമല പരിഹസിക്കുന്നു.

ഒരുപാട് മഹാന്മാരുടെ എണ്ണിയാലൊടുങ്ങാത്ത പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ ഇന്ത്യ. ഭാവി തലമുറ അറിയപ്പെടുന്നത് കേരളീയനെന്നോ, തമിഴനെന്നോ, പഞ്ചാബിയെന്നോ ആയിരിക്കില്ല പകരം ഇന്ത്യന്‍ എന്ന പേരില്‍ മാത്രമാകും. ദാരിദ്ര്യം, അഴിമതി, നിരക്ഷരത എന്നിവയോടായിരിക്കണം നമ്മള്‍ പടപൊരുതേണ്ടത് എന്നും അമല പറയുന്നു.
എന്നാല്‍ അമലയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അടിസ്ഥാന വിവരം പോലുമില്ലേ എന്ന് ആരാധകര്‍ ചോദിച്ചു. ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ട്. എല്ലാ വര്‍ഷവും കോടികള്‍ നികുതിയടയ്ക്കുന്നത് നിയമ ലംഘനത്തിനുള്ള ലൈസന്‍സ് അല്ലെന്നും താരത്തെ ചിലര്‍ ഓര്‍മ്മിപ്പിച്ചു.
Also Read:
താന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ച് പോലീസുകാരന്റെ വാട്സ്ആപ്പ് പോസ്റ്റ്; നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്
എന്നാല്‍ അമലയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അടിസ്ഥാന വിവരം പോലുമില്ലേ എന്ന് ആരാധകര്‍ ചോദിച്ചു. ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ട്. എല്ലാ വര്‍ഷവും കോടികള്‍ നികുതിയടയ്ക്കുന്നത് നിയമ ലംഘനത്തിനുള്ള ലൈസന്‍സ് അല്ലെന്നും താരത്തെ ചിലര്‍ ഓര്‍മ്മിപ്പിച്ചു.
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amala Paul mock media, Facebook, post, Student, Kochi, Vehicles, Criticism, Corruption, Cinema, Entertainment, National.
Keywords: Amala Paul mock media, Facebook, post, Student, Kochi, Vehicles, Criticism, Corruption, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.