The Teacher | കായലും കണ്ടലും ഒന്നുപോലെ...; അമലാ പോള്‍ നായികയാവുന്ന 'ദ ടീചര്‍' ഗാനം പുറത്തുവിട്ടു
Nov 26, 2022, 13:49 IST
കൊച്ചി: (www.kvartha.com) 'അതിരന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് സംവിധാനം ചെയ്യുന്ന 'ദ ടീചര്‍' ഗാനം പുറത്തുവിട്ടു. അമലാ പോള്‍ നായികയാകുന്ന ചിത്രത്തന്റെ കഥയും വിവേകിന്റേത് തന്നെയാണ്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിലെ 'കായലും കണ്ടലും..' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
സസ്‌പെന്‍സ് ത്രിലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ശാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
Keywords: News,Kerala,State,Kochi,Entertainment,Actress,Mollywood,Cinema,YouTube,Top-Headlines, Amala Paul's film 'The Teacher' song out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.