'എങ്ങനെയാണ് അവര്‍ ഇത്ര വേഗം വളര്‍ന്നത്'; മക്കളുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് ബിഗ് ബി ബച്ചന്
Jul 11, 2020, 10:50 IST
മുംബൈ: (www.kvartha.com 11.07.2020) തങ്ങളുടെ വിശേഷങ്ങളും വിശേഷാവസരങ്ങളിലെ ചിത്രങ്ങളും ഓര്‍മ്മകളും സോഷ്യല്‍ മീഡിയില്‍ പങ്കുവെക്കുന്ന ബോളിവുഡിന്റെ താരമാണ് ബിഗ് ബി അമിതാഭ് ബച്ചന്. ഇപ്പോള്‍ മക്കളുടെ കുട്ടിക്കാലത്തെയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ബച്ചന്. താരത്തിന്റെ തന്നെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മക്കളായ അഭിഷേകും ശ്വേതയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച താരം അവരുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെടുകയും ചെയ്യുന്നു. രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഒന്ന് ഇവരുടെ കുട്ടിക്കാലത്ത് ഇരുവരെയും എടുത്ത് നില്ക്കുന്ന ചിത്രം. മറ്റൊന്ന് അടുത്തകാലത്തായി ഇവര്ക്കൊപ്പമെടുത്ത ചിത്രവുമാണ്. ഇതിന്റെ കൂടെ 'എങ്ങനെയാണ് ഇവര്‍ ഇത്ര വേഗം വളര്‍ന്നത്' എന്നാണ് താരം ചോദിക്കുന്നത്. വളരെ വേഗമാണ് സമൂഹമാധ്യമത്തില്‍ ആരാധകര്‍ക്കിടയില്‍ ഈ ചിത്രം വൈറലായത്.
ബച്ചന്റെ തലക്കെട്ടിന് ആരാധകര്‍ നല്കുന്ന മറുപടികളില്‍ വളരെ രസകരമായതും ഉണ്ട്. കോശങ്ങള്‍ വിഘടിക്കുന്നതിന്റെ തിയറികള്‍ വരെ ചിലര്‍ കമന്റിടുന്നുണ്ട്. മറ്റുചിലര്‍ ബച്ചനൊപ്പം മക്കള്‍ നില്ക്കുന്ന ചെറുപ്പത്തിലെ ചിത്രങ്ങള്‍ കമന്റായി നല്കിയിരിക്കുന്നു.

Keywords: News, National, India, Mumbai, Entertainment, Social Network, Instagram, Amitabh Bachchan, Son, Daughter, Cinema, Bollywood, Amitabh Bachchan shares pic with Abhishek Bachchan and Sweta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.