കന്യകാത്വം സ്ത്രീകള്‍ക്ക് മാത്രമോ? എന്തുകൊണ്ട് പുരുഷന്‍മാരുടെ കന്യകാത്വം ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് അമിതാഭ് ബച്ചന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 19.09.2016) സ്ത്രീകളുടെ കന്യകാത്വം മാത്രം ചോദ്യം ചെയ്യപ്പെടുന്നതിനെതിരെ അമിതാഭ് ബച്ചന്‍ രംഗത്ത്. കന്യകാത്വം സംബന്ധിച്ച് സ്ത്രീകള്‍ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കന്യകാത്വം സ്ത്രീക്ക് മാത്രം ഉള്ളതാണോ പുരുഷന്റെ കന്യകാത്വം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും ബിഗ് ബി ചോദിച്ചു. ബച്ചന്റെ പുതിയ ചിത്രമായ പിങ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ഈ ചോദ്യം.

നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ അതേ ചോദ്യം ആണിനോടും ചോദിക്കാനുള്ള തന്റേടം കാണിക്കണം. സമൂഹം പെണ്ണിന്റെ കന്യകാത്വം മാത്രമാണ് ചോദ്യം ചെയ്യുന്നത്. പുരുഷനോട് ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും ബിഗ് ബി ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ബച്ചന്റെ ഈ അഭിപ്രായപ്രകടനം.

അനിരുദ്ധ് റോയ് ചൗധരിയാണ് പിങ്ക് സംവിധാനം ചെയ്തിരിക്കുന്നത്. താപ്‌സി പണ്ണു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ ടാരിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ദീപക് എന്ന അഭിഭാഷകനായാണ് ബച്ചന്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ഇരുധ്രുവ മാനസിക അവസ്ഥയിലുള്ള വ്യക്തിയായാണ് ബച്ചന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ധര്‍തീമന്‍ ചാറ്റര്‍ജി, അംഗാദ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


കന്യകാത്വം സ്ത്രീകള്‍ക്ക് മാത്രമോ? എന്തുകൊണ്ട് പുരുഷന്‍മാരുടെ കന്യകാത്വം ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് അമിതാഭ് ബച്ചന്‍

Keywords:  Amitabh Bachchan’s Pink: Five ways Bollywood feminism needs to change, Women, Media, Director, Lawyers, Wife, Criticism, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia