നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണി കിടക്കുന്നവന് മുന്‍പിലാണ്; കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിനോദയാത്ര പോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കെതിരെ നടന് അന്നു കപൂര്‍
May 23, 2021, 19:19 IST
മുംബൈ: (www.kvartha.com 23.05.2021) കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിനോദയാത്രപോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കെതിരേ നടന് അന്നു കപൂര്‍ രംഗത്ത്. ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവര്‍ക്ക് മുന്നിലാണ് ഈ പ്രകടനമെന്ന് മറക്കരുതെന്നാണ് അന്നു കപൂര്‍ പറയുന്നത്. ഹോളിവുഡ് ഹാംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിമര്‍ശനം.
'നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍, സൗകര്യമുണ്ടെങ്കില്‍ വിനോദയാത്രയ്ക്ക് പോകാം, പോകാതിരിക്കാം. ആരും അതിന് തടസമല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്പില് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാകരുത്. നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്. അങ്ങനെ ചെയ്യരുത്'- അന്നു കപൂര്‍ പറഞ്ഞു.
നടന് നവാസുദ്ദീന്‍ സിദ്ദിഖിയും സമാനമായ വിമര്‍ശനം ഉന്നയിച്ച് നേരത്തേ രംഗത്ത് വന്നിരുന്നു. രാജ്യമൊന്നടങ്കം കടുത്ത പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലര്‍ ഒന്നും അറിയാത്തത് പോലെ ദന്തഗോപുരങ്ങളില്‍ ജീവിക്കുകയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. വിനോദയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച ഏതാനും ബോളിവുഡ് താരങ്ങള്ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Keywords: Annu Kapoor takes a dig at celebrities' vacation pictures; compares them to 'eating lavish meal in front of people who are starving', Mumbai, News, Cinema, Bollywood, Actor, Criticism, National.I humbly appeal to rich and famous from all walks of life and media not to post their pictures vacationing at exotic locations while the most of the world suffers with pandemic
— ANNU KAPOOR (@annukapoor_) April 23, 2021
किसी को जला के मज़लूमों की बद्दुआ क्यों लेना ?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.