സീരിയല്‍ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ഡോക്ടര്‍ ഐശ്വര്യ നായര്‍

 


പാലക്കാട്: (www.kvartha.com 24.06.2021) സീരിയല്‍ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐശ്വര്യ നായര്‍ ആണ് വധു. ഐശ്വര്യ ഡോക്ടറാണ്. ജൂണ്‍ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

സീരിയല്‍ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ഡോക്ടര്‍ ഐശ്വര്യ നായര്‍

പിന്നീട് മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സാരര്‍ഥിയായി. ഒന്നര വര്‍ഷമായി അനൂപും ഐശ്വര്യയും പ്രണയത്തിലാണ്. വിവാഹനിശ്ചയ ചിത്രങ്ങളും വിഡിയോയും അനൂപ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഇതാണ് എന്റെ ഇഷ. ഇത് ഞങ്ങളുടെ വിവാഹനിശ്ചയ ദിനം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ച ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി' ചിത്രം പങ്കുവച്ച് അനൂപ് കുറിച്ചു.

സീരിയല്‍ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു ഡോക്ടര്‍ ഐശ്വര്യ നായര്‍

 
 Keywords:  Anoop Krishnan shares a glimpse of his engagement ceremony; watch, Palakkad, News, Cinema, Actor, Marriage, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia