അഭിഷേകും ഐശ്വര്യയും വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒരുമിക്കുന്നു

 


മുംബൈ: (www.kvartha.com 14.06.2017) ബോളിവുഡിലെ സൂപ്പർ താരജോഡിയായ അഭിഷേക് ബച്ചനും ഐശ്വര്യറായിയും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിലെത്തുക. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകിയായിരിക്കും ചിത്രം ഒരുക്കുക. അനുരാഗ് കശ്യപാണ് ചിത്രം നിർമ്മിക്കുന്നതെങ്കിലും സംവിധായകൻ ആരെന്ന് തീരുമാനിച്ചിട്ടില്ല.

ഐശ്വര്യയും അഭിഷേകും ഒരുമിച്ച ഗുരു, രാവൺ, ധൂം-2 തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായിരുന്നു. ഞങ്ങൾ അനുരാഗുമായി ചർച്ച നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോൾ സിനിമയെപറ്റി ഒന്നും പറയാറായിട്ടില്ല. തീരുമാനമാകുമ്പോൾ നിർമ്മാതാവ് തന്നെ കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിക്കുമെന്ന് അഭിഷേക് പറഞ്ഞു.

അഭിഷേകും ഐശ്വര്യയും വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒരുമിക്കുന്നു

ഗുലാബ് ജാമുനെ കൂടാതെ സനക്, ലെഫ്റ്റി, ഇറേസ്, സഞ്ജയ് ലീലാ ബൻസാലിയുടെ സാഹിർ ലുധിയാൻവി എന്നീ ചിത്രങ്ങളാണ് അഭിഷേകിന്റെതായി പുറത്തിറങ്ങാനുള്ളത്.  2007 ഏപ്രിൽ 10നായിരുന്നു ഐശ്വര്യ-അഭിഷേക് വിവാഹം. 2011ൽ ഇരുവർക്കും ആരാധ്യ എന്ന പെൺകുഞ്ഞ് പിറന്നു. ആരാധ്യയോടൊപ്പം ന്യൂയോർക്കിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോൾ താരദമ്പതികൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The Bollywood grapevine has been abuzz with rumours of Abhishek Bachchan and Aishwarya Rai Bachchan starring together in Anurag Kashyap’s next, Gulab Jamun.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia