Re-Release | പൃഥ്വിരാജ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു; 'അന്‍വര്‍' ട്രെയിലര്‍ പുറത്തെത്തി
● ഒക്ടോബര്‍ 25 ന് ചിത്രം തിയറ്ററുകളിലെത്തും.
● ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം.
● ഖല്‍ബിലെ തീ എന്ന ഗാനം ട്രെന്‍ഡ് ആയിരുന്നു.
കൊച്ചി: (KVARTHA) പൃഥ്വിരാജിന്റെ ടൈറ്റില്‍ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് അന്‍വര്‍ (Anwar). അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തെത്തിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിലെ 'ഖല്‍ബിലെ തീ' എന്ന ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. സെലിബ്‌സ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മ്മിച്ച ചിത്രമാണിത്. ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാല്‍, മംമ്ത മോഹന്‍ദാസ്, അസിം ജമാല്‍, സമ്പത് രാജ്, ജിനു ജോസഫ്, സുധീര്‍ കരമന, സായ് കുമാര്‍, ഗീത, നിത്യ മേനന്‍, സലിം കുമാര്‍, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ, പൃഥ്വിരാജ് ചിത്രം അന്‍വര്‍ വീണ്ടും സ്‌ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. റീ റിലീസിന് ഒരുങ്ങുന്ന അന്‍വറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പൃഥ്വിരാജിന്റേതായി ആദ്യം എത്തുന്ന റീ റിലീസുമാണ് ഈ ചിത്രം.
മാസും ആക്ഷനും കോര്‍ത്തിണക്കി പുത്തന്‍ സാങ്കേതികതയില്‍ ഇറങ്ങിയ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 4 കെ, ഡോള്‍ബി അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. ഒക്ടോബര്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.
#AnwarMovie #PrithvirajSukumaran #MalayalamCinema #ReRelease #AmalNeerad