തിരുവനന്തപുരം: (www.kvartha.com 11.12.2017) ആദ്യസിനിമയായ 36 ചൗരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍ വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നിള തിയറ്ററില്‍ നടന്ന അരവിന്ദന് സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അന്തരിച്ച ബോളിവുഡ് നടന് ശശികപൂറിന് ആദരം അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രഭാഷണത്തിന്റെ തുടക്കം.
യഥാര്‍ത്ഥ കലാകാരന് പുരുഷ-സ്ത്രീ സമത്വങ്ങള്‍ ഉള്‍ക്കൊള്ളണം. സിനിമയില്‍ സ്ത്രീപക്ഷം ചര്‍ച്ചചെയ്യപ്പെടുകയും ഡബ്ലു.സി.സി പോലുള്ള സംഘടനകള്‍ രൂപപ്പെടുകയും വേണം. ഇന്ത്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഇടുങ്ങിയ പാതയിലൂടെയാണ് കടന്ന് പോകുന്നത്. സ്ത്രീയെ സദാചാര ബോധങ്ങളില്‍ നിന്ന് സ്വാതന്ത്രയാക്കണമെങ്കില് പുരുഷനൊപ്പം സ്ത്രീയും അവളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തണം. ചെറുപ്പകാലം തൊട്ടു തന്നെ ലോകസിനിമകള്‍ കാണാന്‍ കഴിഞ്ഞതാണ് തന്റെ ചിന്താധാരയെ മാറ്റിമറിച്ചതെന്നും അവര്‍ പറഞ്ഞു. ഒരു സിനിമ നിര്‍മ്മിക്കാന്‍ പലവട്ടം ആലോചിക്കേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കാലത്തിന് മുന്നേ സഞ്ചരിച്ച ചലച്ചിത്രകാരനായിരുന്നു ജി അരവിന്ദനെന്ന് ആമുഖ പ്രഭാഷണത്തില്‍ സിനിമാ നിരൂപകന് സി എസ് വെങ്കിടേശ്വരന് പറഞ്ഞു. പരമ്പരാഗത രീതികളെ മാറ്റിമറിച്ച സംവിധായകനായിരുന്നു അരവിന്ദനെന്നും അദ്ദേഹം അനുസ്മരിച്ചു.
Keywords: Aparna Sen speak out in support of film at IFFK, Thiruvananthapuram, News, IFFK, Theater, Cinema, Entertainment, Bollywood, Actor, Women, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.