നവാഗത സംവിധായകന് നിതിന്‍ ലൂകോസിന്റെ 'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; അഭിനന്ദനവുമായി അര്ജുന് കപൂര്‍
Nov 15, 2021, 09:45 IST
കൊച്ചി: (www.kvartha.com 15.11.2021) റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'പക'യ്ക്ക് ആശംസയുമായി ബോളിവുഡ് നടന് അര്ജുന് കപൂര്‍. ബോളിവുഡ് സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമായ അനുരാഗ് കശ്യപും, രാജ് രച കൊണ്ടയും (സ്റ്റുഡിയോ 99) ചേര്‍ന്ന് നിര്‍മിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
നിരവധി ബോളിവുഡ് താരങ്ങള്‍ പകയുടെ പോസ്റ്റെര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അനുരാഗും പോസ്റ്റെര്‍ പങ്കുവച്ചിരുന്നു. 'ടിഫിനും പിങ്ക്യാവോ ഐ എഫ് എഫ് ഏഷ്യന്‍ പ്രീമിയറിനും ശേഷം 'പക' റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സര വിഭാഗത്തില്‍ അറേബ്യന്‍ പ്രീമിയറായാണ് സിനിമ പ്രദര്‍ശിപ്പിക്കുക' എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നവാഗത സംവിധായകന് നിതിന്‍ ലൂകോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 12 വരെ ആണ് ചലച്ചിത്ര മേള അരങ്ങേറുക. അറേബ്യന്‍ പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക.
ഇതിന് മുന്‍പ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021) ഡിസ്കവറി വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ ആയും പിങ്ക്യാവോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (2021ചൈന) ഏഷ്യന്‍ പ്രീമിയര്‍ ആയും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. എന്‍ എഫ് ഡി സി വര്‍ക് ഇന്‍ പ്രോഗ്രസ് ലാബില്‍ മികച്ച ചിത്രമായി പക തിരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.