'ആ ഹിറ്റ് ചിത്രത്തിലെ മൂന്ന് നായകന്മാരില്‍ ഒരാള്‍ ഞാനായിരുന്നു; പക്ഷേ അവസാനം എന്നെ ഒഴിവാക്കി'; ആസിഫ് അലി
Mar 13, 2019, 13:36 IST
കൊച്ചി: (www.kvartha.com 13.03.2019) മലയാളത്തിലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയില്‍ മൂന്ന് നായകന്മാരില്‍ ഒരാള്‍ ആവേണ്ടിയിരുന്നത് താനായിരുന്നുവെന്നും എന്നാല്‍ പിന്നീട് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും നടന്‍ ആസിഫ് അലി. നടനും മിമിക്രി താരവുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ഇപ്പോള്‍ ആസിഫ് അലി നായകനായി എത്തുന്ന നാദിര്‍ഷ ചിത്രമായ മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ആസിഫ് അലി ഇക്കാര്യം വെളിപ്പെടുത്തിയത്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ആസിഫ് അലിയും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. ആ വേഷം വളരെ ഇഷ്ടപ്പെട്ടുവെന്നും ആസിഫ് പറഞ്ഞു.
Keywords: Asif Ali on Amar Akbar Anthony casting, Kochi, News, Kerala, Cinema, Actor, Entertainment, Asif Ali.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.