ഭര്‍ത്താവ് ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിഷമം തോന്നിയിരുന്നു; വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും പ്രമുഖ നടന്റെ ഭാര്യ

 


മുംബൈ: (www.kvartha.com 18.05.2019) ഭര്‍ത്താവ് ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിഷമം തോന്നിയിരുന്നുവെന്നും ആദ്യകാലങ്ങളില്‍ വിവാഹമോചനത്തെ കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും പ്രമുഖ നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയും സംവിധായികയുമായ താഹിറ കശ്യപ്. സിനിമയില്‍ ആയുഷ്മാന്‍ ചുംബിക്കുന്നത് ആദ്യ കാലങ്ങളില്‍ തനിക്ക് വലിയ പ്രശ്‌നമുണ്ടായിരുന്നു. ഏറെ സമയമെടുത്താണ് തങ്ങള്‍ മികച്ച സുഹൃത്തുക്കളായി മാറിയതെന്നും താഹിറ പറഞ്ഞു.

രണ്ടും പേരും ചെറുപ്പമായിരുന്ന സമയത്തായിരുന്നു ആയുഷ്മാന്‍ സിനിമകളില്‍ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്നപ്പോഴുണ്ടായ ഹോര്‍മോണ്‍ ചെയ്ഞ്ച് ഡിവോഴ്‌സിനെ കുറിച്ച് വരെ ചിന്തിപ്പിച്ചു. എന്നാല്‍ ആയുഷ്മാന്‍ ഒരിക്കലും തന്നെ വഞ്ചിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

ഭര്‍ത്താവ് ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിഷമം തോന്നിയിരുന്നു; വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും പ്രമുഖ നടന്റെ ഭാര്യ

തനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. അസുഖ സമയത്തും ഭാര്യയ്ക്ക് കൈതാങ്ങായി ആയുഷ്മാന്‍ എന്നും കൂടെ തന്നെയുണ്ടായിരുന്നു. തനൂജ് ഗാര്‍ഗും കാസബെക്കറും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താഹിറ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ayushmann Khurrana Wife Tahira Kashyap Open Her Life Secrets, Mumbai, News, Cine Actor, Cinema, Entertainment, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia