ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്; കുതിരയെ ഓടിക്കാനുള്ള മടി കാരണം ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ; തള്ളിക്കളഞ്ഞ് ബിജുമേനോന്‍

 


കൊച്ചി: (www.kvartha.com 18.02.2020) ബിജു ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്. എന്നാല്‍ പൃഥ്വിരാജിന്റെ വാക്കുകളെ അപ്പാടെ തള്ളിക്കളഞ്ഞ് ഏയ് മടിയൊന്നും ഇല്ലെന്ന് ബിജു മേനോന്‍ ഉറപ്പിച്ചുപറയുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ 'ഒന്നും പറയണ്ട, മടിയന്‍ തന്നെയാണെന്ന്' ഉറപ്പിച്ചു പറഞ്ഞ് പൃഥ്വിയും.

മാത്രമല്ല, ബിജു മേനോന്റെ മടി എത്രത്തോളമുണ്ടെന്ന് കാണിക്കാന്‍ പൃഥ്വിരാജ് ഒരു സംഭവവും വിവരിച്ചു. മലയാളത്തിലെ ഏറ്റവും വലിയ സംവിധായകന്‍, ഏറ്റവും വലിയ ഒരു ചരിത്ര സിനിമയിലേക്ക് വിളിച്ചപ്പോള്‍ കുതിരയെ ഓടിക്കുന്ന സീന്‍ ചെയ്യാനുള്ള മടി കാരണം ആ കഥാപാത്രം തന്നെ ഉപേക്ഷിച്ച ആളാണ് ബിജു മേനോനെന്ന് പൃഥ്വി പറഞ്ഞു. ഇതുകേട്ട് ബിജു മേനോന്‍ ചിരിച്ചു. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളല്ലേ ചെയ്യാന്‍ പറ്റൂ എന്നായിരുന്നു ബിജു മേനോന്റെ മറുപടി. റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്; കുതിരയെ ഓടിക്കാനുള്ള മടി കാരണം ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ; തള്ളിക്കളഞ്ഞ് ബിജുമേനോന്‍

എന്നാല്‍ ആ സിനിമ ഏതാണെന്ന് അവതാരകന്‍ പൃഥ്വിയോട് ചോദിച്ചപ്പോള്‍ സിനിമയുടെ പേര് പറയരുതെന്നു പറഞ്ഞ് ബിജു മേനോന്‍ പൃഥ്വിരാജിനെ വിലക്കുകയായിരുന്നു.

അതേസമയം ഇരുവരും ഒന്നിച്ചെത്തിയ അയ്യപ്പനും കോശിയും തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ചെയ്യുന്ന കാര്യത്തില്‍ ബിജു മേനോനെ ഓര്‍ത്ത് തനിക്ക് ഏറെ ആശങ്ക ഉണ്ടായിരുന്നുവെന്ന് പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞു. 'വളരെ റിയലസ്റ്റിക് ആയ ഫൈറ്റ് സീനാണ്, ഏറെ പ്രധാന്യമുള്ള ഫൈറ്റ്. സിനിമയില്‍ ഫൈറ്റ് സീനുകളില്‍ ഏറെ കര്‍ക്കശക്കാരനാണ് സംവിധായകന്‍ സച്ചി.'

'ക്ലൈമാക്‌സ് ഫൈറ്റ് നൂറ് ശതമാനം ഒറിജിനലായി ചെയ്തതാണ്. ഡ്യൂപ്പൊന്നും ഇല്ലാതെയാണ് ചെയ്തത്. ശാരീരികമായി ഒരുപാട് പ്രയത്‌നം വേണ്ടിയിരുന്നു. ബിജു ചേട്ടന്‍ അതു ചെയ്യുമോ എന്ന കാര്യത്തില്‍ സച്ചിയോട് ഞാന്‍ സംശയം രേഖപ്പെടുത്തി.

ക്ലൈമാക്‌സ് ഷൂട്ടിന്റെ മൂന്നാം ദിവസം ബിജു ചേട്ടനു എണീക്കാന്‍ വയ്യായിരുന്നു. പക്ഷേ, എന്നെ വ്യക്തിപരമായി ബിജു ചേട്ടന്‍ ഞെട്ടിച്ചുകളഞ്ഞു. അയ്യപ്പനും കോശിയിലും കാണുന്ന ആക്ഷന്‍ സീനുകളില്‍ തെറിച്ചുവീഴുന്നതും മുതുകടിച്ചു വീഴുന്നതും എല്ലാം ബിജു ചേട്ടന്‍ തന്നെയാണ്. അതില്‍ ബിജു ചേട്ടനെ പ്രശംസിച്ചേ പറ്റൂ എന്നും 'പൃഥ്വിരാജ് പറഞ്ഞു.

Keywords:  Ayyappanum Koshiyum movie review: Prithviraj and Biju Menon are made-for-each-other sparring partners, Kochi, News, Actor, Director, Malayalam, Cinema, Biju Menon, Theater, Released, Kerala, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia