Teaser | സ്ത്രീ ശരീര രാഷ്ട്രീയം ചര്‍ച്ചയാക്കി 'ബി32 മുതല്‍ 44വരെ'; ടീസര്‍ പുറത്തുവിട്ട് മഞ്ജു വാര്യര്‍
Mar 22, 2023, 17:28 IST
തിരുവനന്തപുരം: (www.kvartha.com) ആറ് സ്ത്രീകളിലൂടെ ശരീര രാഷ്ട്രീയം ചര്‍ച്ചയാക്കുന്ന 'ബി32 മുതല്‍ 44വരെ' ടീസര്‍ പുറത്തിറങ്ങി. സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം മുഖ്യധാര ശൈലിയില്‍ അവതരിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കേരള സാംസ്‌കാരിക വകുപ്പും കെ എസ് എഫ് ഡി സിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രുതി ശരണ്യമാണ് 'ബി32 മുതല്‍ 44വരെ' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്
നടി മഞ്ജു വാര്യരാണ് ടീസര്‍ പുറത്തുവിട്ടത്.
മാധ്യമ, സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളില്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. രമ്യാ നമ്പീശന്‍, അനാര്‍കലി മരിക്കാര്‍, സെറിന്‍ ശിഹാബ്, അശ്വതി ബി, നവഗതയായ റെയ്‌ന രാധാകൃഷ്ണന്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ആറ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരീഷ് ഉത്തമന്‍, രമ്യാ സുവി, സജിത മഠത്തില്‍, ജിബിന്‍ ഗോപിനാഥ്, നീന ചെറിയാന്‍, സജിന്‍ ചെറുകയില്‍, സിദ്ധാര്‍ഥ് വര്‍മ്മ, അനന്ത് ജിജോ ആന്റണി എന്നവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Keywords: News, Kerala, State, Entertainment, Cinema, Thiruvananthapuram, Top-Headlines, Manju Warrier, Actress, Social-Media, 'B 32 Muthal 44 Vare' Teaser out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.