വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപോര്‍ട്ട്, അന്വേഷണം അന്തിമഘട്ടത്തിലെത്തിയതായി സിബിഐ

 



തിരുവനന്തപുരം: (www.kvartha.com 12.11.2020) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപോര്‍ട്ട്. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞിരുന്നതായി സിബിഐ പറയുന്നു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴി കളവാണെന്നാണ് നുണ പരിശോധന റിപോര്‍ട്ടില്‍ പറയുന്നത്. 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപോര്‍ട്ട്, അന്വേഷണം അന്തിമഘട്ടത്തിലെത്തിയതായി സിബിഐ


അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ഡെല്‍ഹിയിലെയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണ പരിശോധന നടന്നത്. 

സോബി പറഞ്ഞ റൂബിന്‍ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്‌ക്കര്‍ മരിക്കുമ്പോള്‍ റൂബിന്‍ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു.

Keywords:  News, Kerala, State, Thiruvananthapuram, Accidental Death, Cinema, Entertainment, Report, CBI, Balabhaskar accident death case: Polygraph test report reveals that Sobi was lying
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia