Monster | 13 മിനിറ്റ് രംഗങ്ങൾ ഒഴിവാക്കും; മോഹൻലാലിന്റെ മോൺസ്റ്ററിന് ബഹ്‌റൈനിൽ ഏർപെടുത്തിയ വിലക്ക് നീക്കി
Oct 19, 2022, 10:58 IST
കൊച്ചി: (www.kvartha.com) മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ റിലീസിനായി ഒരുങ്ങുകയാണ്. ഒക്ടോബർ 21 ന് ചിത്രം തിയറ്ററുകളിൽ എത്തും. എന്നിരുന്നാലും, എല്‍ജിബിടിക്യു ഉള്ളടക്കത്തിന്റെ പേരിൽ യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ സിനിമ നിരോധിച്ചതോടെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായി. ചിത്രം റീ സെന്‍സറിംഗിനായി നിർമാതാക്കൾ സെൻസർ ബോർഡിന് സമർപിച്ചിരുന്നു.
സിനിമയുട 13 മിനിറ്റ് രംഗങ്ങൾ ഒഴിവാക്കാൻ നിർമാതാക്കളോട് ബോർഡ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ബഹ്‌റൈനിൽ മോൺസ്റ്ററിന്റെ വിലക്ക് നീക്കി എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.
റിപോർടുകൾ വിശ്വസിക്കാമെങ്കിൽ, ഒക്ടോബർ 21 ന് മോൺസ്റ്റർ ബഹ്‌റൈനിലെ തിയേറ്ററുകളിലെത്തും. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അനുകൂല നടപടികൾക്കായി നിർമാതാക്കൾ കാത്തിരിക്കുകയാണ്.
പുലിമുരുകൻ ജോഡികളായ മോഹൻലാലും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നതിനാൽ ആരധാകർ വലിയ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രിലറായ ഈ ചിത്രത്തിൽ ലകി സിംഗ് എന്ന കഥാപത്രമായാണ് മോഹൻലാൽ എത്തുന്നത്. ഉദയ് കൃഷ്ണ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖാണ്. ലക്ഷ്മി മഞ്ചു, സിദ്ദിഖ്, ഹണി റോസ്, ലെന, ഗണേഷ് കുമാർ, സുദേവ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Keywords: Ban on Mohanlal's Monster lifted in Bahrain, makers asked to trim 13 minutes of the film, Kerala,Kochi,News,Top-Headlines,Latest-News,Mohanlal,Cinema,Release,Actor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.