മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് കുളത്തിന്റെ കല്‍പ്പടവില്‍ ഇരുന്നതില്‍ കുറ്റബോധമില്ല: ഭാനുപ്രിയ

 


ചെന്നൈ: (www.kvartha.com 15.04.2017) തെലുങ്കില്‍ നിന്നെത്തി മലയാളികളുടെ മനംകവര്‍ന്ന സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പി, അഴകിയ രാവണന്‍ തുടങ്ങിയവയാണ് ഭാനുപ്രിയയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. രാജശില്‍പിയില്‍ മോഹന്‍ലാലുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന നിരവധി രംഗങ്ങളുണ്ടായിരുന്നു. അങ്ങനെ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് ഭാനുപ്രിയ പറഞ്ഞു.

പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയ ഇക്കാര്യം പറഞ്ഞത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചു. കാണാന്‍ ഭംഗിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ തെറ്റില്ല. താന്‍ മലയാളത്തില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണ്. അതില്‍ തെറ്റ് കാണുന്നില്ലെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു.

 മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് കുളത്തിന്റെ കല്‍പ്പടവില്‍ ഇരുന്നതില്‍ കുറ്റബോധമില്ല: ഭാനുപ്രിയ

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ താന്‍ നിയന്ത്രണരേഖ വച്ചിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ നിയന്ത്രണ രേഖ മറികടക്കില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം. അന്നും ഇന്നും തന്റെ നിലപാട് ഇതാണെന്നും ഭാനുപ്രിയ വ്യക്തമാക്കി.

Also Read:
വീടുവിട്ട ഭര്‍തൃമതിയെയും കുഞ്ഞിനെയും കാമുകനോടൊപ്പം സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി


Keywords: Bhanu priya about romance scene, chennai, Malayalees, Cinema, Entertainment, Actress, Mohanlal, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia