ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവ് എന്ന് നടി ഭാവന
Oct 26, 2020, 13:02 IST
ബംഗളൂരു: (www.kvartha.com 26.10.2020) നടി ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള സല്‍വാറില്‍ അതീവ സുന്ദരിയും സന്തുഷ്ടയുമാണ് താരം. ചിരിച്ചുകൊണ്ടുള്ള മനോഹരമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ ലോക്ക്ഡൗണ്‍ കാല വീട്ടിലിരിപ്പുകൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും പറഞ്ഞ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 'എല്ലാ കാര്യങ്ങളും തടിവയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു,' എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനില്‍ക്കലാണ് പ്രണയമെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നവരാണ്. ഭാവന അഭിനയിച്ച 'റോമിയോ' എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ കുടുംബസമേതം ബംഗളുരുവിലാണ് താമസം.
ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പ്രണയദിനത്തില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നവീനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.
'2011ല്‍ ഞാന്‍ ആദ്യമായി നിങ്ങളെ കാണുമ്പോള്‍ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആള്‍ എന്ന്. ഒരു നിര്‍മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തില്‍നിന്നു വേഗം നമ്മള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളായി മാറി. അവര്‍ പറയുന്നതുപോലെ, മികച്ച ബന്ധങ്ങള്‍ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മള്‍ പ്രണയത്തിലായിട്ട് ഒമ്പത് വര്‍ഷങ്ങളാവുന്നു.
ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി, വേര്‍പ്പെട്ടുപോവേണ്ട അവസ്ഥകള്‍. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നമ്മള്‍ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു,' ഇന്‍സ്റ്റഗ്രാമില്‍ ഭാവന കുറിച്ചതിങ്ങനെ.
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുണ്ടായിരുന്നില്ല. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളുരുവില്‍ താമസമാക്കിയ ഭാവന അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ലോക്ക്ഡൗണ്‍ കാല വീട്ടിലിരിപ്പുകൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും പറഞ്ഞ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 'എല്ലാ കാര്യങ്ങളും തടിവയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു,' എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനില്‍ക്കലാണ് പ്രണയമെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നവരാണ്. ഭാവന അഭിനയിച്ച 'റോമിയോ' എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ കുടുംബസമേതം ബംഗളുരുവിലാണ് താമസം.
ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പ്രണയദിനത്തില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നവീനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.
'2011ല്‍ ഞാന്‍ ആദ്യമായി നിങ്ങളെ കാണുമ്പോള്‍ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആള്‍ എന്ന്. ഒരു നിര്‍മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തില്‍നിന്നു വേഗം നമ്മള്‍ യഥാര്‍ത്ഥ സുഹൃത്തുക്കളായി മാറി. അവര്‍ പറയുന്നതുപോലെ, മികച്ച ബന്ധങ്ങള്‍ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മള്‍ പ്രണയത്തിലായിട്ട് ഒമ്പത് വര്‍ഷങ്ങളാവുന്നു.
ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നുപോയി, വേര്‍പ്പെട്ടുപോവേണ്ട അവസ്ഥകള്‍. പക്ഷേ കൂടുതല്‍ കരുത്തരായി നമ്മള്‍ പുറത്തുവന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ നമ്മള്‍ പോരാടും, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നമ്മള്‍ തുടരും. നിങ്ങളായിരിക്കുന്നതിന് നന്ദി, ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു,' ഇന്‍സ്റ്റഗ്രാമില്‍ ഭാവന കുറിച്ചതിങ്ങനെ.
Keywords: Bhavana says a happy soul is the best shield for a cruel world, Bangalore, News, Actress, Photo, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.